ടിപ്പര്‍ ലോറിയുടെ ഉയര്‍ത്തിവെച്ച പ്ലാറ്റ്ഫോം താഴെവീണ് യുവാവിന് ദാരുണാന്ത്യം ; മരിച്ചത് അജിത്ത് സാരംഗിന്റെ മകന്‍ അഖില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ടിപ്പര്‍ലോറിയുടെ ഉയര്‍ത്തിവെച്ച പ്ലാറ്റ്ഫോം താഴെവീണ് യുവാവിന് ദാരുണാന്ത്യം. ളാക്കൂര്‍ കുളനടക്കുഴി വലിയവിള പടിഞ്ഞാറ്റെതില്‍ അഖില്‍ ജിത്ത് (28) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം ഏഴു മണിയോടെയാണ്  അപകടം.

കേരള ആർടിസ്റ്റിക് ഫെർട്ടർനിറ്റി (കാഫ്) പത്തനംതിട്ട ജില്ലാ സെക്രട്ടറിയും പത്തനംതിട്ട സാരംഗ് ഓര്‍ക്കസ്ട്രയിലെ തബലിസ്റ്റുമായ അജിത്ത് സാരംഗിന്റെ മകനാണ് അഖില്‍. കുളനടക്കുഴിയിലുള്ള വീടിനുസമീപം വെച്ചാണ് അപകടം നടന്നത്. മഴപെയ്തപ്പോള്‍ ഉയര്‍ത്തി വെച്ചിരുന്ന ടിപ്പര്‍ലോറിയുടെ പ്ലാറ്റ്ഫോമിനു താഴെ നനയാതെ നിന്നതാണ്. പ്ലാറ്റ്ഫോം താഴേക്ക് വീണാണ് അപകടം. പ്ലാറ്റ്ഫോം താഴ്ത്തുന്ന ലിവറില്‍ അഖില്‍ അറിയാതെ പിടിച്ചിരിക്കാമെന്നു കരുതുന്നു. അഖില്‍ തല്‍ക്ഷണം മരിച്ചിരുന്നു. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ് -സുധ, സഹോദരന്‍ – അരുണ്‍.

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല ചിങ്ങ മാസ ദര്‍ശനം ; വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

0
പത്തനംതിട്ട: ശബരിമല ചിങ്ങ മാസ പൂജകള്‍ക്കായി ഓഗസ്റ്റ് 16ന് നട...

പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു

0
തിരുവനന്തപുരം: പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു....

വണ്ടിപെരിയാർ ഗ്രാമ്പി മേഖലയിൽ ഭീതി വിതയ്ക്കുന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ വനംവകുപ്പ്

0
ഇടുക്കി: വണ്ടിപെരിയാർ ഗ്രാമ്പി മേഖലയിൽ ഭീതി വിതയ്ക്കുകയും ജനവാസ മേഖലകളിൽ...

ദേശീയപാത അടഞ്ഞു : മൂന്നാറിലേക്കുള്ള യാത്ര ഒരൊറ്റ പാലത്തിലൂടെ

0
മൂന്നാർ: സിഎസ്ഐ പള്ളിക്ക് സമീപം മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ദേശീയപാതയിൽ...