പയ്യാനക്കലിലെ കുട്ടിയുടെ കൊലയ്ക്ക് പിന്നിൽ അന്ധവിശ്വാസം ; ബാധ ഒഴിപ്പിക്കാൻ മാതാവ് കഴുത്ത് ഞെരിച്ച് കൊന്നു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പയ്യാനക്കലിൽ അഞ്ച് വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്ക് മാനസിക അസ്വസ്ഥത ഇല്ലെന്ന് അമ്മയെ ചികിത്സിച്ച ഡോക്ടർ. അന്ധവിശ്വാസത്തിന്റെ  പേരിലാണ് കുട്ടിയെ കൊന്നതെന്നും ഇതുവരെയും അമ്മ മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിട്ടില്ലെന്നും കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ അറിയിച്ചു. ആശുപത്രി അധികൃതർ മെഡിക്കല്‍ റിപ്പോര്‍ട്ട് പോലീസിന് കൈമാറി.

കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് പയ്യാനക്കൽ ചാമുണ്ഡിവളപ്പിൽ അഞ്ചുവയസ്സുകാരി ഫാത്തിമ റനയെ അമ്മ സമീറ കഴുത്ത് ഞെരിച്ച് കൊന്നത്. മാനസിക അസ്വസ്ഥത മൂലമാണ് അമ്മ കുട്ടിയെ കൊന്നതെന്നായിരുന്നു പോലീസിന്റെ  പ്രാഥമിക നിഗമനം. ബുധനാഴ്ച തന്നെ അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം തുടങ്ങി. നേർത്ത തൂവാലകൊണ്ടോ തുണി കൊണ്ടോ ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

കുട്ടി മരിച്ച ദിവസം  ചില അസ്വസ്ഥതകൾ പ്രകടിപ്പിച്ച അമ്മ സമീറയെ  മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് ചികിത്സയ്ക്കായി കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലേക്കും മാറ്റി. കുതിരവട്ടത്തെ  ചികിത്സയിലാണ് അമ്മയ്ക്ക് മാനസിക വൈകല്യമില്ലെന്ന് വ്യക്തമായത്. സമീറ ഇതുവരെ മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിട്ടില്ലെന്നും അന്ധവിശ്വാസമാകാം  കൊലയ്ക്ക് കാരണമെന്നുമാണ് സമീറയെ ചികിത്സിച്ച ഡോക്ടർ പറയുന്നത്.

പല തവണ സമീറയുമായി സംസാരിച്ചെന്നും ഇതുവരെയും മാനസികമായി വിഭ്രാന്തി പ്രകടിപ്പിച്ചിട്ടില്ലെന്നും ഡോക്ടർ വെളിപ്പെടുത്തി. സംഭവത്തിൽ പന്നിയങ്കര പോലീസിന് ആശുപത്രി അധികൃതർ മെ‍ഡിക്കല്‍ റിപ്പോർട്ട് കൈമാറി. സമീറയ്ക്കെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. അടുത്ത ദിവസം സമീറയെ ചോദ്യം ചെയ്യാനുള്ള നടപടികളിലേക്ക് പോലീസ് കടക്കും. മരണസമയം വീട്ടിലുണ്ടായിരുന്ന ആയിഷ റനയുടെ സഹോദരിയെയും പോലീസ് ചോദ്യം ചെയ്തു. ചില പ്രത്യേക തരത്തിലുള്ള വിശ്വാസങ്ങൾ കുടുംബം പുലർത്തിയിരുന്നതായും സൂചനയുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...