Friday, July 4, 2025 7:25 am

അഖില കേരള തന്ത്രിമണ്ഡലം പത്തനംതിട്ട ജില്ല വാർഷിക സമ്മേളനം നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: അഖിലകേരള തന്ത്രിമണ്ഡലം പത്തനംതിട്ട ജില്ലാ മണ്ഡലത്തിന്റെ 8- മത് ജില്ലാവാർഷിക സമ്മേളനം നടന്നു. യോഗക്ഷേമസഭ പത്തനംതിട്ട ജില്ലാ ആസ്ഥാനമന്ദിരത്തിൽ വെച്ച് നടന്നു. ജില്ലാ പ്രസിഡന്റ്‌ ലാൽ പ്രസാദ് ഭട്ടതിരിയുടെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗം അഖിലകേരള തന്ത്രിമണ്ഡലം സംസ്ഥാന ജനറൽ സെക്രട്ടറി എസ്. രാധാകൃഷ്ണൻ പോറ്റി ഉദ്ഘാടനം ചെയ്തു. സംസ്ഥാന രജിസ്ട്രാർ ഡോ. ദിലീപൻ നാരായണൻ നമ്പൂതിരിസ്വാഗതം ആശംസിച്ചു.

രക്ഷധികാരികളായ ചോണൂരില്ലം ഈശ്വരൻ നമ്പൂതിരി, വാക്ക വഞ്ചിപുഴമഠം പരമേശ്വര് പണ്ടാരത്തിൽ എന്നിവരെ ആദരിച്ചു. സംസ്ഥാന സി ആര്‍ ഒ എന്‍. വാമനൻ നമ്പൂതിരി പങ്കെടുത്തു. വിശിഷ്ടതിഥികളായ പന്തളം കൊട്ടാരം സെക്രട്ടറി പി. എൻ. നാരായണ വർമ, യോഗക്ഷേമ സഭ ജില്ലാ പ്രസിഡന്റ്‌ അഡ്വ. രാധാകൃഷ്ണൻ പോറ്റി, യോഗക്ഷേമ സഭ ജില്ലാ സെക്രട്ടറി സന്ദീപ് നമ്പൂതിരി എന്നിവർ ആശംസ പ്രസംഗം നടത്തി. തന്ത്രി മണ്ഡലം ജില്ല സെക്രട്ടറി മധുസൂദനൻ നമ്പൂതിരി കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു.

കേരള സർക്കാർ മുന്നോട്ടു വെക്കാൻ ഉദ്ദേശിക്കുന്ന അനാചാര നിരോധന ബില്ല് ക്ഷേത്രചാരങ്ങൾക്കും ബ്രാഹ്മണ ആചാരങ്ങൾക്കും വിരുദ്ധമാകാൻ പാടില്ല എന്നും എല്ലാ മതവിശ്വസികൾക്കും അവരുടെ ആചാരങ്ങൾ അനുഷ്ഠിക്കുന്നതിനു ഉള്ള സ്വാതന്ത്ര്യം ഉണ്ടെന്നും യോഗം വിലയിരുത്തി. തന്ത്രിമണ്ഡലം എന്നും അനാചാരങ്ങൾക്ക് എതിരാണെന്നും എന്നാൽ ആചാരങ്ങൾ സംരക്ഷിക്കുവാൻ ഏതറ്റം വരെയും പോകുവാൻ തയ്യാറാണെന്നും യോഗം പ്രഖ്യാപിച്ചു.അംഗങ്ങളുടെ മക്കളില്‍ പഠനം ,കല-സാഹിത്യ മത്സരങ്ങളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ പൊന്നാടയണിയിച്ചു ഉപഹാരം നൽകി അഭിനന്ദിച്ചു.
ജില്ലാ ജോയിന്റ് സെക്രട്ടറി മനോജ്‌ നാരായണൻ പോറ്റി കൃതജ്ഞത പറഞ്ഞു .

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വയനാട് സ്വദേശി ഹേമചന്ദ്രൻ വധക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

0
വയനാട് : വയനാട് സ്വദേശി ഹേമചന്ദ്രൻ വധക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ....

മെത്താംഫിറ്റമിനുമായി നാല് യുവാക്കള്‍ പിടിയില്‍

0
തിരുവനന്തപുരം : തലസ്ഥാനത്ത് എക്‌സൈസ് നടത്തിയ പരിശോധനയില്‍ മെത്താംഫിറ്റമിനുമായി നാല് യുവാക്കള്‍...

ചക്രവാതച്ചുഴി ; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത, 4 ജില്ലകളിൽ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട...

ശക്തമായ കാറ്റിനെ തുടർന്ന് പാലക്കാട് വീടുകൾക്ക് മുകളിലൂടെ മരം കടപുഴകി വീണ് അപകടം

0
പാലക്കാട്: ശക്തമായ കാറ്റിനെ തുടർന്ന് പാലക്കാട് പുതുപ്പള്ളിത്തെരുവിൽ വീടുകൾക്ക് മുകളിലൂടെ മരം...