വീട്ടിൽ കയറി മർദ്ദിക്കുകയും വീട്ടമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഗാന്ധിനഗർ : വീട്ടിൽ കയറി മർദ്ദിക്കുകയും വീട്ടമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കൈപ്പുഴ വില്ലേജിൽ കുടിലിൽ കവല ഭാഗത്ത് എട്ടുപാറയിൽ വീട്ടിൽ രാജേന്ദ്രൻ മകൻ അമൽ രാജിനെയാണ് (23) ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടമ്മയെയും കുടുംബത്തെയും ഇയാൾ നിരന്തരം ശല്യം ചെയ്യുകയും വീടിന്റെ ജനൽ ചില്ലുകൾ തകർക്കുകയും ചെയ്തതിനെ തുടർന്ന് മുൻപ് വീട്ടമ്മ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

ഇതിനെ തുടർന്ന് പ്രതിക്ക് വീട്ടമ്മയോടുള്ള വൈരാഗ്യം മൂലമാണ് പ്രതി വീട്ടമ്മയെ വീട്ടിൽ കയറി അക്രമിച്ചത്. കൂടാതെ ഇത് കണ്ട് തടയാൻ ശ്രമിച്ച വീട്ടമ്മയുടെ ഭർത്താവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ സ്റ്റേഷൻ എസ്എച്ച്ഒ ഷാജി കെ, എസ്‌ഐ പ്രദീപ് ലാൽ,സിപിഒ മാരായ ഷാമോൻ, രാകേഷ്, സോണി തോമസ് എന്നിവർ അടങ്ങുന്ന പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. പിന്നീട് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...