അഖിലലോക അയ്യപ്പ സംഗമം : പുരുഷ നേഴ്സിംഗ് ഓഫീസര്‍മാര്‍ക്ക് അപേക്ഷിക്കാം

For full experience, Download our mobile application:
Get it on Google Play

അഖിലലോക അയ്യപ്പ സംഗമത്തിന്റെ ഭാഗമായി പമ്പ മുതല്‍ (നീലിമല) സന്നിധാനം വരെയുളള അടിയന്തിര വൈദ്യ സഹായ കേന്ദ്രങ്ങളില്‍ സെപ്റ്റംബര്‍ 19 മുതല്‍ 21 വരെ ദിവസ വേതനാടിസ്ഥാനത്തില്‍ പുരുഷ നേഴ്സിംഗ് സൂപ്പര്‍വൈസര്‍, നേഴ്സിംഗ് ഓഫീസര്‍മാരെ നിയമിക്കുന്നു. അംഗീകൃത കോളജില്‍ നിന്ന് ജനറല്‍ നേഴ്സിംഗ്/ ബി.എസ്.സി നേഴ്സിംഗ്, കേരള നേഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് നേഴ്സിംഗ് സൂപ്പര്‍വൈസര്‍മാര്‍ക്കുള്ള യോഗ്യത. മുന്‍ വര്‍ഷങ്ങളില്‍ സേവനം നടത്തിയവര്‍ക്കും അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ എസിഎല്‍എസ് സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ക്കും മുന്‍ഗണന. ഒഴിവ് മൂന്ന്.

അംഗീകൃത കോളജില്‍ നിന്ന് ജനറല്‍ നേഴ്സിംഗ്/ ബി.എസ്.സി നേഴ്സിംഗ്, കേരള നേഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് നേഴ്സിംഗ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. മുന്‍ വര്‍ഷങ്ങളില്‍ സേവനം നടത്തിയവര്‍ക്ക് മുന്‍ഗണന. ഒഴിവ് 30. താല്‍പര്യമുളളവര്‍ അസല്‍ രേഖയും പകര്‍പ്പും പരിചയ സര്‍ട്ടിഫിക്കറ്റുമായി പത്തനംതിട്ട കളക്ടറേറ്റ് കെട്ടിടത്തില്‍ നാലാം നിലയിലുള്ള ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ സെപ്റ്റംബര്‍ 10 രാവിലെ 11 ന് അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) എല്‍ അനിതാകുമാരി അറിയിച്ചു. ഫോണ്‍ : 9961632380.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രനീക്കം ഉപേക്ഷിക്കണം : യു.റ്റി.യു.സി ദേശീയ സെക്രട്ടറി...

0
പത്തനംതിട്ട : ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന തരത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവരുന്ന...

കോഴഞ്ചേരിയില്‍ റോഡിലെ വളവില്‍ പോലീസിന്‍റെ വാഹന പരിശോധന ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നതായി പരാതി

0
കോഴഞ്ചേരി : കോഴഞ്ചേരി പൊയ്യാനില്‍ ജംഗ്ഷനില്‍ പോലീസ് നടത്തുന്ന വാഹന പരിശോധന ഗതാഗതക്കുരുക്ക്...

‘ഭക്ഷണം കൊടുക്കരുതെന്ന് പറഞ്ഞിട്ടേയില്ല’ ; നിലപാടിൽ മലക്കം മറിഞ്ഞ് ജി സുധാകരൻ

0
തിരുവനന്തപുരം : മെഡിക്കല്‍ കോളേജുകളിലടക്കം സർക്കാർ ആശുപത്രികളിൽ നൽകുന്ന പൊതിച്ചോർ വിതരണത്തെ...