ഒന്നുമല്ലാതിരുന്ന സമയത്ത് ഞാനായിരുന്നു സഹായിച്ചത്, ഇപ്പോൾ അക്ഷയ് കുമാർ വഞ്ചിച്ചു ; വെളിപ്പെടുത്തലുമായി ശാന്തിപ്രിയ

For full experience, Download our mobile application:
Get it on Google Play

മുംബൈ: തൊണ്ണൂറുകളിൽ ബോളിവുഡിലെ തിരക്കേറിയ നായികയായിരുന്നു അക്ഷയ് കുമാറിന്റെ ആദ്യനായികയായ ശാന്തി പ്രിയ. 1991 ൽ പുറത്ത് ഇറങ്ങിയ സുഗന്ധ് എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ഈ ചിത്രം മികച്ച വിജയം നേടിയിരുന്നു. അക്ഷയ് കുമാറുമായി വളരെ അടുത്ത സൗഹൃദമായിരുന്നു ശാന്തി പ്രിയക്കുണ്ടായിരുന്നത്. എന്നാൽ, പിന്നീട് ഈ ബന്ധത്തിൽ വിള്ളൽ വീഴുകയായിരുന്നു. ഇപ്പോൾ, അക്ഷയ് കുമാർ തന്നെ വഞ്ചിച്ചതായി ശാന്തി പ്രിയ ഒരു അഭിമുഖത്തിൽ പറഞ്ഞതാണ് ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്. വിവാഹശേഷം സിനിമ വിട്ട ശാന്തി പ്രിയ തിരിച്ചുവരവിനായി അക്ഷയ് കുമാറിനെ സമീപിച്ചിരുന്നു. എന്നാൽ, നടൻ അവഗണിക്കുകയായിരുന്നു എന്ന് ശാന്തിപ്രിയ പറയുന്നു. ഇത് തന്നെ മാനസികമായി തകർത്തുവെന്നും താരം കൂട്ടിച്ചേർത്തു.

ശാന്തി പ്രിയയുടെ വാക്കുകൾ ഇങ്ങനെ; ‘ഹോളിഡേ’ എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ചാണ് അക്ഷയ് കുമാറിനെ വീണ്ടും കാണുന്നത്. അക്ഷയുടെ ഭാഗത്ത് നിന്ന് വളരെ നല്ല പെരുമാറ്റമായിരുന്നു. ഞാൻ മടങ്ങി വരുന്നതിനെ കുറിച്ച് പറഞ്ഞപ്പോൾ, പഴയത് പോലെ നായികയാകാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതു തന്നെ ശരിക്കും ഞെട്ടിപ്പിച്ചു. നിനക്ക് നായകനായി ഇപ്പോഴും അഭിനയിക്കാന്‍ സാധിക്കുമെങ്കില്‍ എന്തുകൊണ്ട് എനിക്ക് നായികയായി അഭിനയിച്ചു കൂടാ? എന്ന് ചോദിച്ചു. സിനിമാ മേഖലയില്‍ വിവാഹം കഴിഞ്ഞ സ്ത്രീകളേയും പുരുഷന്മാരേയും ഒരേപോലെയല്ല പരിഗണിക്കുന്നതെന്ന് അക്ഷയ് പറഞ്ഞു.

പിന്നീട് ഒരു ദിവസം അദ്ദേഹത്തിന്റെ സെക്രട്ടറി എന്നെ ബന്ധപ്പെട്ടു. ഒരു സിനിമക്ക് വേണ്ടി ചിത്രങ്ങൾ അയച്ചുകൊടുക്കാൻ പറഞ്ഞു. അപ്പോൾ തന്നെ ഫോട്ടോ അയച്ചു. എന്നാൽ, പിന്നെ അവരുടെ വിവരമൊന്നുമുണ്ടായില്ല. നിരവധി തവണ അങ്ങോട്ട് ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ, ഫോൺ എടുക്കുകയോ സന്ദേശത്തിന് മറുപടി നൽകാനോ അക്ഷയ് തയാറായില്ല. മെസേജുകളെല്ലാം എല്ലാം അക്ഷയ് കാണുന്നുണ്ടായിരുന്നു. അമ്മയ്ക്ക് അക്ഷയ് കുമാറിനെ വലിയ ഇഷ്ടമായിരുന്നു. എന്നാൽ ഇതോടെ വിളിക്കുന്നത് നിര്‍ത്താന്‍ പറഞ്ഞു. ഒന്നുമല്ലാതിരുന്ന സമയത്ത് ഞാനായിരുന്നു അക്ഷയ് കുമാറിനെ തന്റെ നായകനാക്കാൻ സമ്മതിച്ചത്. ഇന്ന് സഹായിക്കാനുള്ള അവസരം വന്നപ്പോള്‍ എന്നെ വഞ്ചിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...