ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറിന് ഇന്ത്യന്‍ പൗരത്വം ലഭിച്ചു. ഇത് സംബന്ധിച്ച സര്‍ക്കാര്‍ രേഖകളുടെ ചിത്രങ്ങള്‍ അക്ഷയ് കുമാര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. അക്ഷയ് കുമാറിനെതിരെ നിരന്തരം ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ ഒന്നായിരുന്നു അക്ഷയ് കുമാര്‍ കനേഡിയന്‍ പൗരനാണ് എന്നത്. അടുത്തിടെ ഇന്ത്യന്‍ പൗരത്വം നേടാനുള്ള നടപടികള്‍ പുരോഗമിക്കുന്നുവെന്ന് അക്ഷയ് വ്യക്തമാക്കിയിരുന്നു.
അക്ഷയ് തന്‍റെ എക്സ് അക്കൌണ്ടില്‍ പങ്കുവെച്ച രേഖയില്‍ അദ്ദേഹത്തിന്‍റെ പേരായ അക്ഷയ് ഹരി ഓം ഭട്യ എന്ന് കാണാം. 2019 ല്‍ താന്‍ ഇന്ത്യന്‍ പൗരത്വത്തിന് വേണ്ടി അപേക്ഷിച്ചിട്ടുണ്ടെന്ന് അക്ഷയ് കുമാര്‍ പറഞ്ഞിരുന്നു. പിന്നീട് കൊവിഡ് പ്രശ്നങ്ങളാല്‍ അത് നീണ്ടുപോയെന്നും അക്ഷയ് കുമാര്‍ അറിയിച്ചിരുന്നു. മുന്‍പ് താന്‍ എന്തുകൊണ്ട് കനേഡിയന്‍ പൗരത്വം സ്വീകരിച്ചുവെന്ന് അക്ഷയ് വ്യക്തമാക്കിയിട്ടുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്‍റെ സിനിമകള്‍ വിജയിക്കുന്നുണ്ടായിരുന്നില്ല. 14- 15 സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടപ്പോള്‍ മറ്റെവിടേക്കെങ്കിലും പോയി ജോലി ചെയ്യാമെന്ന് ആലോചിച്ചു. കാനഡയിലുള്ള ഒരു സുഹൃത്താണ് അങ്ങോട്ട് മാറാമെന്ന സാധ്യത പങ്കുവെച്ചത്.
ഒരുപാട് പേര്‍ അവിടെ ജോലിക്കായി പോകുന്നുണ്ട്. പക്ഷേ അവരൊക്കെ ഇപ്പോഴും ഇന്ത്യക്കാര്‍ തന്നെയാണ്. ഇവിടെ വിധി എനിക്ക് അനുകൂലമല്ലെങ്കില്‍ എന്തെങ്കിലും പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് ഞാന്‍ കരുതി. ആ സമയത്താണ് കനേഡിയന്‍ പൌരത്വത്തിന് അപേക്ഷിച്ചതും അത് ലഭിച്ചതും. എന്നാല്‍ ഇന്ത്യയില്‍ വീണ്ടും വിജയം കണ്ടെത്താനായത് തന്‍റെ മനസിനെ മാറ്റിയെന്നും അക്ഷയ് മുന്‍പ് പറഞ്ഞത്.
എനിക്ക് ഒരു പാസ്പോര്‍ട്ട് ഉണ്ട്. എന്താണ് ഒരു പാസ്പോര്‍ട്ട്? ഒരു രാജ്യത്തു നിന്ന് മറ്റൊരു രാജ്യത്തേക്ക് പോകാനുള്ള രേഖയാണ് അത്. നോക്കൂ, ഞാനൊരു ഇന്ത്യക്കാരനാണ്. എന്‍റെ നികുതി ഞാന്‍ ഇവിടെയാണ് അടയ്ക്കുന്നത്. എനിക്ക് അത് അവിടെ വേണമെങ്കിലും അടയ്ക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ ഞാനത് എന്‍റെ രാജ്യത്താണ് അടയ്ക്കാറ്. ഞാന്‍ എന്‍റെ രാജ്യത്താണ് ജോലി ചെയ്യുന്നത്. പലരും പലതും പറയാറുണ്ട്. അതിനവര്‍ക്ക് സ്വാതന്ത്ര്യവുമുണ്ട്. അവരെ സംബന്ധിച്ച് ഞാന്‍ ഇന്ത്യക്കാരനാണെന്ന് പറഞ്ഞാല്‍ മാത്രം മതി. പക്ഷേ ഞാന്‍ എപ്പോഴും അങ്ങനെതന്നെ ആയിരിക്കും എന്ന് അക്ഷയ് അന്ന് വ്യക്തമാക്കിയിരുന്നു. അമിത് റായ് സംവിധാനം ചെയ്തിരിക്കുന്ന ഒഎംജി 2 (ഓ മൈ ഗോഡ് 2) ആണ് അക്ഷയ് കുമാറിന്‍റെ അടുത്തിടെ റിലീസായ പടം. ആക്ഷേപഹാസ്യ വിഭാഗത്തില്‍ പെടുന്ന ചിത്രം 2012 ല്‍ പുറത്തെത്തിയ ഒഎംജി- ഓ മൈ ഗോഡിന്‍റെ സീക്വല്‍ ആണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
































