ഇത്തവണ അക്ഷയ ഭാഗ്യദേവത കടാക്ഷിച്ചത് കടംപേറി നിന്ന മീന്‍ക്കച്ചവടക്കാരനെ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഇത്തവണ അക്ഷയ ഭാഗ്യദേവത കടാക്ഷിച്ചത് കടംപേറി നിന്ന മീന്‍ക്കച്ചവടക്കാരനെ. മീന്‍ കച്ചവടക്കാരന്‍ അഷ്കറിനെ തേടിയെത്തി 70 ലക്ഷം രൂപയുടെ ഭാ​ഗ്യം. ശനിയാഴ്ച നറുക്കെടുത്ത അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് വാണിയക്കാട് പന്നക്കാട് പടിപ്പുരക്കകത്ത് അഷ്‌കറിന് ലഭിച്ചത്. മുനമ്പത്തു നിന്നു മത്സ്യം വാങ്ങി പറവൂര്‍ ചന്തയില്‍ ചില്ലറ വില്‍പന നടത്തുന്നയാളാണ് അഷ്കര്‍. ചന്തയില്‍ വച്ചു ചില്ലറ വില്‍പനക്കാരന്‍ തമിഴ്‌നാട് സ്വദേശി ഫാഹില്‍ എന്നയാളില്‍ നിന്നു വാങ്ങിയ AV 814879 നമ്പര്‍ ടിക്കറ്റിനാണു സമ്മാനം കിട്ടിയത്.

എല്ലാ ദിവസവും അഞ്ച് ടിക്കറ്റ് വരെയെടുക്കുന്നത് അഷ്കറിന് പതിവാണ്. മത്സ്യക്കച്ചവടത്തില്‍ നിന്ന് കാര്യമായ ലാഭം കിട്ടാത്ത സമയത്താണ് അഷ്കറിനെ ഭാഗ്യദേവത കടാക്ഷിച്ചത്. സമ്മാന തുക കിട്ടിയാല്‍ എട്ടര ലക്ഷത്തോളം രൂപ കടം വീട്ടിയ ശേഷം 5 സെന്റ് ഭൂമിയും ഒരു ചെറിയ വീടും വാങ്ങാനാണു താല്‍പര്യമെന്ന് അഷ്‌കര്‍ പറഞ്ഞു. ബാക്കി തുക ഉപയോഗിച്ചു മീന്‍കച്ചവടം ഉഷാറാക്കാനാണ് തീരുമാനമെന്നും അഷ്‌കര്‍ പറഞ്ഞു. ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് അഷ്കറിന്റെ കുടുംബം. ഭാര്യയ്ക്കു കൂലിപ്പണിയാണ്. മകളുടെ വിവാഹം കഴിഞ്ഞു. ഇളയമകന്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....