മിന്നല്‍ ‘ഫിഫ്റ്റി’ യുമായി രാഹുല്‍ ; എന്നിട്ടും യുവിക്ക് പിന്നില്‍

For full experience, Download our mobile application:
Get it on Google Play

ദുബായ് : ട്വന്റി 20 ലോകകപ്പിൽ വെള്ളിയാഴ്ച സ്കോട്ട്സൻഡിനെതിരായ മത്സരത്തിൽ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ഇന്ത്യൻ ഓപ്പണർ കെ.എൽ രാഹുൽ റെക്കോഡ് ബുക്കിൽ. 18 പന്തിൽ നിന്ന് അർധ സെഞ്ചുറി നേടിയ താരം ട്വന്റി 20 ലോകകപ്പിൽ ഒരു ഇന്ത്യൻ താരത്തിന്റെ രണ്ടാമത്തെ വേഗമേറിയ അർധ സെഞ്ചുറി എന്ന നേട്ടം സ്വന്തമാക്കി. മൂന്ന് സിക്സും ആറു ഫോറുമടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്സ്.

2007 ട്വന്റി 20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരേ 12 പന്തിൽ നിന്ന് അർധ സെഞ്ചുറി നേടിയ യുവരാജ് സിങ്ങിന്റെ പേരിലാണ് നിലവിൽ ട്വന്റി 20 ലോകകപ്പിലെ തന്നെ ഏറ്റവും വേഗമേറിയ അർധ സെഞ്ചുറിയുടെ റെക്കോഡ്. ഇതോടൊപ്പം ടൂർണമെന്റിന്റെ ചരിത്രത്തിലെ തന്നെ വേഗതയേറിയ മൂന്നാമത്തെ അർധ സെഞ്ചുറിയെന്ന നേട്ടവും രാഹുൽ സ്വന്തമാക്കി. 2014 ലെ ലോകകപ്പിൽ പാകിസ്താനെതിരേ ഓസ്ട്രേലിയയുടെ ഗ്ലെൻ മാക്സ്വെൽ 18 പന്തിൽ നിന്ന് 50 തികച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...