സമരത്തെ നേരിടാന്‍ ഇറക്കിയ ഡയസ്‌നോണ്‍ ഉത്തരവ് മാനേജ്‌മെന്റിന്റേതെന്ന് ; മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ സമരത്തെ നേരിടാന്‍ ഇറക്കിയ ഡയസ്‌നോണ്‍ ഉത്തരവ് മാനേജ്‌മെന്റിന്റേതെന്ന് ഗതാഗതമന്ത്രി. ഡയസ്‌നോണ്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ അംഗീകാരം വേണമെന്നും ആന്റണി രാജു. കൊച്ചിയില്‍ ജീവനക്കാരെ തടഞ്ഞവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. തൊഴിലാളി യൂണിയനുകള്‍ ജനങ്ങളെ വലയ്‌ക്കുന്ന പ്രവണത തുടര്‍ന്നാല്‍ കെ.എസ്‌.ആര്‍.ടി.സിയെ അവശ്യ സര്‍വീസായി പ്രഖ്യാപിക്കുന്നതു പരിഗണിക്കുമെന്നു മന്ത്രി ആന്റണി രാജു.

കോവിഡ്‌ പ്രതിസന്ധി മറികടക്കാനുള്ള സര്‍ക്കാരിന്റെ ശ്രമത്തിനിടെയുള്ള തൊഴിലാളി യൂണിയനുകളുടെ പണിമുടക്ക്‌ അംഗീകരിക്കാനാകില്ല. യൂണിയനുകളുടെ ഈ പ്രവണത കൈയും കെട്ടി നോക്കി നില്‍ക്കാനാകില്ല. ഇതു തുടരാനാണു തീരുമാനമെങ്കില്‍ സര്‍ക്കാര്‍ നിയമനിര്‍മാണത്തിലേക്കു പോകുമെന്നും മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാരിനു 30 കോടി രൂപയുടെ അധിക ബാധ്യത വരുന്ന ശമ്പള പരിഷ്‌കരണമാണ്‌ യൂണിയനുകള്‍ മുന്നോട്ടുവച്ചിരിക്കുന്നത്‌.

അതു ചര്‍ച്ച ചെയ്യാന്‍ 30 മണിക്കൂര്‍ സമയം പോലും യൂണിയനുകള്‍ സര്‍ക്കാരിനു നല്‍കിയില്ല. സമരത്തിനു യാതൊരു ന്യായീകരണവുമില്ല. അതിനാല്‍ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളുമായി സര്‍ക്കാര്‍ തല്‍ക്കാലം മുന്നോട്ടുപോകാനില്ല. സര്‍ക്കാരിന്റെ അഭ്യര്‍ഥന ജീവനക്കാര്‍ മാനിച്ചില്ലെന്നും മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...