അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനം ഡാനിയേൽ ഉണ്ണൂണ്ണിക്ക്

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനം ഡാനിയേൽ ഉണ്ണൂണ്ണിക്ക്. കഴിഞ്ഞ 11ന് നറുക്കെടുത്ത അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനം  ഡാനിയേൽ എടുത്ത എടി–465983 എന്ന നമ്പരിനാണ് അടിച്ചത്. ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് മേലൂട് കരിന്തേനൂർ വടക്കേക്കര വീട്ടിൽ ഡാനിയേൽ ഉണ്ണൂണ്ണി (68). അടൂർ കരുവാറ്റ സെന്റ് മേരീസ് ഓർത്ത‍ഡോക്സ് പള്ളിയുടെ സൂക്ഷിപ്പുകാരനാണ് ഇദ്ദേഹം. സെന്റ് മേരീസ് പള്ളിയുടെ ഭാഗത്തു കൂടി പോയ ഭിന്നശേഷിക്കാരനായ ലോട്ടറി വിൽപനക്കാരനായ യുവാവിനെ വിളിച്ചു വരുത്തി എടുത്ത ലോട്ടറിക്കാണ് ഒന്നാം സമ്മാനം അടിച്ചത്.

എല്ലാ ദിവസവും പത്തിലേറെ ലോട്ടറി എടുക്കുന്ന പതിവ് ഡാനിയേലിനുണ്ട്. നേരത്തെ 5000, 2000, 1000, 100 രൂപ വരെ അടിച്ചിട്ടുണ്ട്. ഒന്നാം സമ്മാനം കിട്ടുന്നത് ആദ്യമാണ്. സമ്മാനമടിച്ച ലോട്ടറി കേരള ബാങ്കിന്‍റെ അടൂർ ശാഖയിൽ നൽകി. 70 ലക്ഷം രൂപ അടിച്ചെങ്കിലും വലിയ മോഹങ്ങൾ ഒന്നുമില്ല‌, ഇതിൽ നിന്ന് കുറച്ച് വിഹിതം വിവാഹം കഴി‍ച്ചയച്ച  2 പെൺമക്കൾക്ക് നൽകണം. ബാക്കി തുക അത്യാവശ്യ കാര്യങ്ങൾക്ക് വിനിയോഗിക്കുമെന്നും ഡാനിയേൽ പറഞ്ഞു. കരുവാറ്റ പള്ളിയുടെ നേതൃത്വത്തിൽ വെച്ചു നൽകിയ വീട്ടിലാണ് ഡാനിയേലും കുടുംബവും താമസിക്കുന്നത്.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മംഗളൂരുവിനെ പാലക്കാട് ഡിവിഷനിൽ നിന്നും ഒഴിവാക്കിയ നടപടി ; ട്രെയിൻ സമയമാറ്റത്തിന് സാധ്യത

0
കോഴിക്കോട്: പാലക്കാട് ഡിവിഷനില്‍ നിന്നും മംഗലാപുരത്തെ ഒഴിവാക്കിയ റെയില്‍വേയുടെ നടപടിയെ തുടര്‍ന്ന്...

എൽ ഡി എഫ് സർക്കാരിന്റെ രാഷ്ട്രീയ പ്രചാരണത്തിന് കിഫ്ബി ചെലവഴിച്ചത് 240 കോടിരൂപ...

0
തിരുവനന്തപുരം : എൽ.ഡി.എഫ്. സർക്കാരിന്റെ രാഷ്ട്രീയ പ്രചാരണത്തിന് കിഫ്ബിയിലെ പണം ഉപയോഗിച്ചുവെന്ന്...

പിഎസ്‍സി നിയമന തട്ടിപ്പ് ; ശക്തമായ ഇടപെടലിനൊരുങ്ങി ലോക്ഭവൻ ; പിഎസ്‍സി സെക്രട്ടറിയെ ഗവർണർ...

0
തിരുവനന്തപുരം: പിഎസ്‍സി നിയമന തട്ടിപ്പില്‍ ശക്തമായ ഇടപെടലിനൊരുങ്ങി ലോക്ഭവൻ. പിഎസ്‍സി സെക്രട്ടറിയെ ഗവർണർ...

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം : സി.പി.ഐ.ക്കെതിരേ സി.പി.എം. ഘടകക്ഷികളെ ഉപയോഗിച്ചു ; ആരോപണവുമായി ബിനോയ്...

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെട്ട യെന്ന ഗുരുതര ആരോപണവുമായി...