റാന്നി: പൂര്‍ണ്ണ ചക്രാസനത്തില്‍ ദീര്‍ഘ നേരം ഏറ്റവും കൂടുതല്‍ ഭാരം സ്വന്തം ശരീരത്തില്‍ വച്ച് അക്ഷയ സന്തോഷ് നേടിയത് റെക്കോര്‍ഡ്. മോതിരവയല്‍ ശാസ്താംകോവില്‍ സന്തോഷിന്റെയും ജ്യോതി സന്തോഷിന്റെയും മകളാണ് അക്ഷയ സന്തോഷ്. അക്ഷയ കുങ്ഫു യോഗ ഫെഡറേഷന്‍ കേരളയുടെ ഒഴുവന്‍പാറ പരിശീലന കേന്ദ്രത്തില്‍ 6 വര്‍ഷത്തിലേറെയായി കുങ്ഫുവും യോഗയും അഭ്യസിച്ചുവരുന്നു. റാന്നിയിലെ പ്രശസ്ത കുങ്ഫു മാസ്റ്ററും ലോക റെക്കോര്‍ഡ് ജേതാവുമായ പ്രശാന്ത് അമൃതം ആണ് അക്ഷയയുടെ മാസ്റ്റര്‍. ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിയായ അക്ഷയ കുങ്ഫുവിനും യോഗയ്ക്കും പുറമേ ഇന്തോനേഷന്‍ ആയോധനകലയും പരിശീലിച്ചുവരുന്നു. കുങ്ഫുവിലും യോഗയിലും വ്യത്യസ്തമായ പ്രകടനങ്ങള്‍ അക്ഷയ നടത്താറുണ്ട്.
അക്ഷയയെ അനുമോദിക്കാന്‍ ചേര്‍ന്ന യോഗം റാന്നി എം.എല്‍.എ അഡ്വ. പ്രമോദ് നാരായണന്‍ ഉദ്ഘാടനം ചെയ്തു. കുങ്ഫു ക്ലാസ്സില്‍ മാസ്റ്റര്‍ പ്രശാന്ത് അമൃതം അധ്യക്ഷത വഹിച്ചു. റാന്നി പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിത അനില്‍കുമാര്‍, ബി.ജെ.പി. ജില്ലാ സെക്രട്ടറി ഷൈന്‍ ജി കുറുപ്പ്, ബഥനി ആശ്രമം ഹൈസ്‌കൂള്‍ ഡയറക്ടര്‍ റവ.ഫാ. ജോസഫ് വരമ്പക്കല്‍, ബഥനി ആശ്രമം ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് കലാ വി.പണിക്കര്‍, എ.എസ്. പ്രതീഷ് മുഞ്ഞനാട്ട്, സുധീഷ് മോഹന്‍, എം.എന്‍ ശിവദാസ് എന്നിവര്‍ പ്രസംഗിച്ചു.