റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി അക്ഷയ സന്തോഷ്

For full experience, Download our mobile application:
Get it on Google Play

റാന്നി: പൂര്‍ണ്ണ ചക്രാസനത്തില്‍ ദീര്‍ഘ നേരം ഏറ്റവും കൂടുതല്‍ ഭാരം സ്വന്തം ശരീരത്തില്‍ വച്ച് അക്ഷയ സന്തോഷ് നേടിയത് റെക്കോര്‍ഡ്. മോതിരവയല്‍ ശാസ്താംകോവില്‍ സന്തോഷിന്റെയും ജ്യോതി സന്തോഷിന്റെയും മകളാണ് അക്ഷയ സന്തോഷ്. അക്ഷയ കുങ്ഫു യോഗ ഫെഡറേഷന്‍ കേരളയുടെ ഒഴുവന്‍പാറ പരിശീലന കേന്ദ്രത്തില്‍ 6 വര്‍ഷത്തിലേറെയായി കുങ്ഫുവും യോഗയും അഭ്യസിച്ചുവരുന്നു. റാന്നിയിലെ പ്രശസ്ത കുങ്ഫു മാസ്റ്ററും ലോക റെക്കോര്‍ഡ് ജേതാവുമായ പ്രശാന്ത് അമൃതം ആണ് അക്ഷയയുടെ മാസ്റ്റര്‍. ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിയായ അക്ഷയ കുങ്ഫുവിനും യോഗയ്ക്കും പുറമേ ഇന്തോനേഷന്‍ ആയോധനകലയും പരിശീലിച്ചുവരുന്നു. കുങ്ഫുവിലും യോഗയിലും വ്യത്യസ്തമായ പ്രകടനങ്ങള്‍ അക്ഷയ നടത്താറുണ്ട്.

അക്ഷയയെ അനുമോദിക്കാന്‍ ചേര്‍ന്ന യോഗം റാന്നി എം.എല്‍.എ അഡ്വ. പ്രമോദ് നാരായണന്‍ ഉദ്ഘാടനം ചെയ്തു. കുങ്ഫു ക്ലാസ്സില്‍ മാസ്റ്റര്‍ പ്രശാന്ത് അമൃതം അധ്യക്ഷത വഹിച്ചു. റാന്നി പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിത അനില്‍കുമാര്‍, ബി.ജെ.പി. ജില്ലാ സെക്രട്ടറി ഷൈന്‍ ജി കുറുപ്പ്, ബഥനി ആശ്രമം ഹൈസ്‌കൂള്‍ ഡയറക്ടര്‍ റവ.ഫാ. ജോസഫ് വരമ്പക്കല്‍, ബഥനി ആശ്രമം ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് കലാ വി.പണിക്കര്‍, എ.എസ്. പ്രതീഷ് മുഞ്ഞനാട്ട്, സുധീഷ് മോഹന്‍, എം.എന്‍ ശിവദാസ് എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സി വിവാദം ; അന്വേഷണ റിപ്പോര്‍ട്ടുകളുടെ പരിശോധന പൂര്‍ത്തിയാക്കി എസ്‌ഐടി ; സ്‌പോണ്‍സറുടെ മൊഴി...

0
തിരുവനന്തപുരം: മെസ്സിയെ കേരളത്തിലെത്തിക്കാനെന്ന പേരില്‍ നടന്ന സാമ്പത്തിക ഇടപാടുകളില്‍ വിശദമായ അന്വേഷണത്തിലേക്ക്...

ഹോർമുസിന് പുറത്ത് നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് മുന്നറിയിപ്പുമായി ഇറാൻ ; മേഖലയിൽ പ്രവേശിക്കുന്ന കപ്പൽ...

0
ടെഹ്‌റാൻ : ഹോർമുസ് കടലിടുക്കിന് പുറത്ത് നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് ഇറാൻ....

വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയെ പീഡിപ്പിച്ചു

0
ലക്നൗ : വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയായ ദലിത് പെൺകുട്ടിയെ കൃഷിയിടത്തിൽ...

കാലാവസ്ഥാ മാറ്റങ്ങൾക്ക് പിന്നിൽ ‘ക്ലൈമറ്റ് ഡോം’ ; വാർത്തകളെ തള്ളി സൗദി എൻ.സി.എം

0
റിയാദ്: സൗദിയിൽ നിലവിലുള്ള കാലാവസ്ഥാ മാറ്റങ്ങൾക്ക് പിന്നിൽ 'ക്ലൈമറ്റ് ഡോം' എന്ന...