ചന്ദ്രയാൻ 3 : അവസാന ഭ്രമണപഥം ഉയർത്തൽ പൂർത്തിയായി

For full experience, Download our mobile application:
Get it on Google Play

ദില്ലി: രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍-3 യുടെ അവസാന ഭ്രമണപഥം ഉയര്‍ത്തല്‍ പൂര്‍ത്തിയായി. ഇതുവരെ ഉള്ളതില്‍ അഞ്ചാമത്തെയും, നിര്‍ണായകവുമായ ഭ്രമണപഥം ഉയര്‍ത്തലാണ് ഇന്ന് നടന്നത്. ഭ്രമണപഥം ഉയര്‍ത്തുന്നതിനുള്ള അന്തിമ ഘട്ടം, ബംഗളൂരുവില്‍ നിന്ന് വിജകരമായി പൂര്‍ത്തീകരിച്ചതായി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആര്‍ഒ ട്വീറ്റ് ചെയ്തു. ചന്ദ്രന്റെ ആകര്‍ഷണ വലയത്തിലേക്ക് പേടകം പ്രവേശിക്കുന്ന ട്രാന്‍സ് ലൂണാര്‍ ഇഞ്ചക്ഷന്‍ ആയിരിക്കും അടുത്ത ഘട്ടം. ഇത് 2023 ഓഗസ്റ്റ് 1 ന് ഉച്ചക്ക് 12 മണിക്കും ഒരു മണിക്കും ഇടയില്‍ നടക്കുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. ഈ ഘട്ടം കൂടി പൂര്‍ത്തിയാകുന്നതോടെ പേടകം ചന്ദ്രനിലേക്ക് വിന്യസിക്കപ്പെടും. ജൂലൈ 14-ന് വിക്ഷേപിച്ച ചന്ദ്രയാന്‍-3, ഭൂമിയെ ചുറ്റിപ്പറ്റിയുള്ള അതിന്റെ ഭ്രമണപഥം ഘട്ടം ഘട്ടമായാണ് ഉയര്‍ത്തിക്കൊണ്ടു വന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൽനിനോ ശക്തം, ചൂടിൽ ഉരുകി കേരളം ; ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥ വകുപ്പ്

0
തിരുവനന്തപുരം : എടവപ്പാതിയിലും വേനലിന്റെ തുടക്കത്തിലെന്ന പോലെ പൊള്ളും ചൂട് !....

ഡൽഹിയിലെ കെട്ടിട അപകടം; മരണം ആറായി ; കുടുങ്ങിയവർക്കായി തെരച്ചിൽ തുടരുന്നു

0
ഡൽഹി: ഡൽഹി സത്യനികേതനില്‍ ബഹുനില ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണുണ്ടായ മരണം...

കാർ തടഞ്ഞുനിർത്തി യാത്രക്കാരെ ഭീഷണിപ്പെടുത്തിയ പ്രതിക്ക് പോലീസ് സ്റ്റേഷനിലും പ്രത്യേക പരി​ഗണന

0
കൊച്ചി: കലൂരില്‍ കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിക്ക്...

കോവളത്ത് കടൽവെളളരിയുമായി രണ്ടുപേർ അറസ്റ്റിൽ ; പിടിച്ചെടുത്തത് 80 കടൽവെള്ളരികൾ

0
തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതിന് കോവളത്തെ സ്വകാര്യ ഹോട്ടലിലെത്തിച്ച...