ചെങ്ങന്നൂര്‍ : അഖില കേരള വിശ്വകര്‍മ്മ മഹാസഭയുടെ ആലാ ശാഖാ വാര്‍ഷികസമ്മേളനവും തെരഞ്ഞെടുപ്പും പെണ്ണുക്കര വിശ്വഭാരതി ഗ്രന്ഥശാലാ ആഡിറ്റോറിയത്തില്‍ നടന്നു. യൂണിയന്‍ പ്രസിഡന്റ് മണിക്കുട്ടന്‍ തോട്ടുങ്ങലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ സി.പി മഹേഷ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി എ.ജി രഘു, വി.എസ് ഗോപാലകൃഷ്ണന്‍, വിനോദ്കുമാര്‍ പി.വി., സി.എന്‍ രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. ശാഖാ ഭാരവാഹികളായി കെ.ഗോപിനാഥന്‍ (പ്രസിഡന്റ്), വിനോദ് കുമാര്‍ പി.വി (സെക്രട്ടറി), ശാന്തി എസ് സുരേന്ദ്രന്‍ (ട്രഷറര്‍), വി.എസ് ഗോപാലകൃഷ്ണന്‍ (യൂണിയന്‍ പ്രതിനിധി) എന്നിവരെ തെരഞ്ഞെടുത്തു.
എ.കെ.വി.എം.എസ് ആലാ ശാഖാ വാര്‍ഷികം
RECENT NEWS
Advertisment