ചികിത്സാ പിഴവ്‌ ; യുവതിയുടെ കാഴ്ചയ്ക്ക് മങ്ങലേറ്റതായി പരാതി

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര : ഡോക്ടറുടെ ചികിത്സാ പിഴവിനാല്‍ യുവതിയുടെ കാഴ്ചയ്ക്ക് മങ്ങലും, ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായതായി പരാതി. ഉമ്മന്നൂര്‍ ബെഥേല്‍ മന്ദിരത്തില്‍ ജെസ്സിമോള്‍ (37)ക്കാണ് ചികിത്സാപിഴവിനെത്തുടര്‍ന്ന് ആരോഗ്യ പ്രശ്‌നമുണ്ടെന്ന് കാണിച്ചു ഭര്‍ത്താവ് അനി ഉള്‍പ്പടെയുള്ള ബന്ധുക്കള്‍ പോലീസിനും ആരോഗ്യവകുപ്പ് അധികൃതര്‍ക്കും പരാതി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ഡിസംബര്‍ 12-ാം തീയതി കൊട്ടാരക്കര ചന്തമുക്കില്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടര്‍റുടെ അടുത്ത് നെഞ്ചു വേദനയുമായി ചികിത്സ തേടിയ യുവതിക്ക് മരുന്നു നല്‍കിയതിനെത്തുടര്‍ന്ന് ശരീരം മുഴുവന്‍ പൊട്ടി പൊള്ളിയതു പോലെ ആകുകയായിരുന്നു. തുടര്‍ന്ന് ഡോക്ടറെ സമീപിച്ചപ്പോള്‍ കൊട്ടാരക്കര ഗവ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ പറയുകയായിരുന്നു.

അവിടെ എത്തിച്ചപ്പോള്‍ എത്രയും വേഗം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊണ്ടു പോകാന്‍ അറിയിക്കുകയായിരുന്നു എന്ന് ജെസിമോളുടെ സഹോദരി പറയുന്നു. ഡോക്ടറുടെ ചികിത്സയിലുണ്ടായ പിഴവാണ് കാഴ്ചയ്ക്ക് മങ്ങലേറ്റതെന്ന് പരാതിയില്‍ പറയുന്നു. സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന ഈ കുടുംബം ​യുവതിയുടെ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ദയനീയാവസ്ഥയിലാണ്. ഇതിന് കാരണക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....

ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വ്യാജ അപകടസന്ദേശം നൽകി വിളിച്ചുവരുത്തിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം...

ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവത്തിന്‍റെ മുന്നൊരുക്കങ്ങൾ മന്ദഗതിയിൽ : സർക്കാരിനെയും ദേവസ്വം ബോർഡിനെയും...

0
തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ കീഴിലുള്ള പ്രശസ്ത തീർത്ഥാടന കേന്ദ്രവുമായ...

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് പിണറായി വിജയൻ തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നെന്ന്...

0
തിരുവനന്തപുരം: ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് പിണറായി വിജയൻ തനിക്കെതിരെ...