ഡിപിആർ പുറത്ത് വിട്ടത് സർക്കാർ തീരുമാനം ; വിശദീകരണവുമായി കെ റെയിൽ എംഡി

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : ‍ഡിപിആർ ഇപ്പോൾ പുറത്ത് വിട്ടത് സർക്കാരിന്റെ തീരുമാനമാണെന്ന് കെ റെയിൽ എംഡി അജിത് കുമാർ. ഡിപിആർ അപ്രൂവ് ചെയ്ത ശേഷം മാത്രമേ സാധാരണ പുറത്ത് വിടാറുള്ളൂവെന്നാണ് കെ റെയിൽ എംഡി പറയുന്നത്. ഇപ്പോൾ പുറത്ത് വിട്ടത് സർക്കാരിന്റെ തീരുമാനം അനുസരിച്ചാണ് അത് കൊണ്ട് പ്രത്യേകിച്ച് അപകടമൊന്നും ഇല്ലെന്നും അജിത് കുമാർ കൂട്ടിച്ചേർത്തു. അലൈൻമെൻ്റിൽ ചെറിയ മാറ്റങ്ങൾ വന്നേക്കാമെന്ന് പറഞ്ഞ കെ റെയിൽ എംഡി പദ്ധതി 2025നുള്ളിൽ തന്നെ പദ്ധതി പൂർത്തിയാക്കുമെന്നും അവകാശപ്പെട്ടു.

സിൽവർലൈനിൽ സർക്കാരിന് യുദ്ധപ്രഖ്യാപനമില്ലെന്നും ആശങ്കകൾ തീർക്കുമെന്നും റവന്യുമന്ത്രി കെ രാജൻ ഇന്ന് തൃശ്ശൂരിലെ യോഗത്തിൽ പറഞ്ഞിരുന്നു. അതീവരഹസ്യരേഖയാണന്നും ടെണ്ടറിന് മുമ്പെ പുറത്തുവിടാനാകില്ലെന്നും വാദിച്ചിരുന്ന കെ റെയിലിന്റെ ഡിപിആ‍ർ സർക്കാർ പുറത്ത് വിട്ടത് രണ്ട് ദിവസം മുമ്പാണ്. വിശദ പദ്ധതി രേഖ അനുസരിച്ച് 2025-26 ൽ കമ്മീഷൻ ചെയ്യുന്ന പദ്ധതിയിൽ ആദ്യഘട്ടത്തിൽ പ്രതിദിനം ആറു കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. 1383 ഹെക്ടർ സ്ഥലമാണ് ഇതിനായി ഏറ്റെടുക്കേണ്ടത്. പദ്ധതി കേരളത്തെ രണ്ടായി മുറിക്കില്ലെന്ന പറയുന്ന പദ്ധതി രേഖ നിർമ്മാണഘട്ടത്തിൽ നീരൊഴുക്ക് തടസ്സപ്പെട്ട് വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്.

ഇടത് ബുദ്ധിജീവികൾ ആവശ്യപ്പെട്ട തിരുത്തലിന് പോലും സർക്കാർ തയ്യാറാകുന്നില്ലെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ കുറ്റപ്പെടുത്തൽ. ഡിപിആർ പ്രസിദ്ധീകരിക്കാൻ നിർബന്ധിതരായ സർക്കാർ ഇപ്പോൾ അയഞ്ഞ സമീപനത്തിലാണ്. പദ്ധതി ഉണ്ടാകാനിടയുള്ള കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങളും നിർമ്മാണഘട്ടത്തിൽ തന്നെ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നുമുള്ള ഡിപിആറിലെ ആശങ്കകൾ വലിയ ചർച്ചയാകുന്ന സാഹചര്യത്തിലാണ് പിടിവാശി വിട്ട് ചർച്ചയാകാം മാറ്റവുമാകാം എന്നൊക്കെയുള്ള സമീപനം.

ഡിപിആറിൽ ഇനിയും തിരുത്തലാകാമെന്ന എംവി ഗോവിന്ദന്‍റെ പ്രസ്താവന വലിയ ചർച്ചയാകുന്നുണ്ട്. കേന്ദ്രത്തിന്‍റെ അന്തിമാനുമതിക്ക് സമർപ്പിച്ച ഡിപിആറിൽ കേന്ദ്ര സർക്കാരോ, നീതി ആയോഗോ, റെയിൽവെ ബോർഡോ തിരുത്തലിന് വേണമെങ്കിൽ ആവശ്യപ്പെടാം. കേന്ദ്രം അത്തരമൊരു സമീപനം സ്വീകരിക്കും മുമ്പ് തന്നെ സർക്കാരിന്‍റെ പിന്നോട്ട് പോകൽ ഡിപിആറിൽ സർക്കാറിനുള്ള സംശയമായി വിദഗ്ധർ ഉന്നയിക്കുന്നു

കെ പി കണ്ണൻ അടക്കമുള്ള വിദഗ്ധരും പൗരപ്രമുഖരുമാണ് പദ്ധതിയിൽ പുനരാലോചന ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. ഇന്ന് രാവിലെ അന്തരിച്ച പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫസർ എം കെ പ്രസാദും കത്തിൽ ഒപ്പിട്ടിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്ത് ഡിപിആർ പഠിക്കുകയാണ്. ഇടത് ബുദ്ധിജീവികളുടെ എതിർപ്പെങ്കിലും സർക്കാർ കേൾക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

കോഴിക്കോട് ജില്ലയിൽ നാളെ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവ‍ർ ഇബ്രാഹിമിൻ്റെ സന്ദർശനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...

കാറിൽ എംഡിഎംഎ കടത്തി ; യുവതിയും യുവാവും അറസ്റ്റിൽ

0
ചെർക്കള : കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ. ചട്ടഞ്ചാൽ,...