പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച : ഭീഷണി ഫോണ്‍ കോളുകള്‍ ലഭിച്ചതായി സുപ്രീം കോടതി അഭിഭാഷകര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഈ മാസത്തെ പഞ്ചാബ് സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട കേസില്‍ ഏഴ് ദിവസത്തിനിടെ രണ്ടാം തവണയും ഖാലിസ്ഥാന്‍ അനുകൂല സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസില്‍ നിന്ന് ഭീഷണി ഫോണ്‍ കോളുകള്‍ ലഭിച്ചതായി സുപ്രീം കോടതി അഭിഭാഷകര്‍ പറഞ്ഞു. പഞ്ചാബിലെ ഫിറോസ്പൂര്‍ ജില്ലയിലെ ഒരു മേല്‍പ്പാലത്തില്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റോളം കുടുങ്ങിയ സാഹചര്യങ്ങളെക്കുറിച്ച്‌ സ്വതന്ത്ര അന്വേഷണത്തിന് നേതൃത്വം നല്‍കാന്‍ ജസ്റ്റിസ് മല്‍ഹോത്രയെ തിരഞ്ഞെടുത്തു. അതിന് ശേഷം നിരവധി അഭിഭാഷകര്‍ക്കാണ് ഭീഷണി കോളുകള്‍ വരുന്നത്. ജനുവരി 5 ന്, ഫിറോസ്പൂരില്‍ പ്രതിഷേധക്കാരുടെ ഉപരോധത്തെത്തുടര്‍ന്ന് പ്രധാനമന്ത്രി മോദിയുടെ വാഹനവ്യൂഹം ഒരു ഫ്ലൈ ഓവറില്‍ കുടുങ്ങി, അതിനുശേഷം അദ്ദേഹം തിരഞ്ഞെടുപ്പ് റാലി ഉള്‍പ്പെടെ ഒരു പരിപാടിയിലും പങ്കെടുക്കാതെ മടങ്ങി. പഞ്ചാബ് സര്‍ക്കാരും കേന്ദ്രവും അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും ജസ്റ്റിസ് മല്‍ഹോത്രയുടെ നേതൃത്വത്തിലുള്ള സമിതി രൂപീകരിച്ചതിനെത്തുടര്‍ന്ന് സുപ്രീം കോടതി ഇത് താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുംഭമേളയ്ക്കായി മസ്ജിദിന്റെ ഭാഗം പൊളിച്ചുനീക്കാൻ അനുമതി നൽകി മധ്യപ്രദേശ് ഹൈക്കോടതി

0
ഇൻഡോർ : 2028-ൽ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായി റോഡ് വികസനത്തിന്...

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കിയ യുവാവ് റാന്നിയിൽ അറസ്റ്റിൽ

0
പത്തനംതിട്ട: പ്രദേശവാസികളായ സ്ത്രീകളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്നെടുത്ത് മോർഫ് ചെയ്ത്...

പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരുടെ വാട്സ് ആപ്പ് കൂട്ടായ്മക്ക് തുടക്കമാകുന്നു : സൗഹൃദ സംഗമം...

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തിയുള്ള വാട്സ് ആപ്പ്...

ട്രെയിനില്‍ വെച്ച് യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ അറസ്റ്റില്‍

0
കൊല്ലം: ട്രെയിനില്‍ വെച്ച് യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ...