ജിദ്ദ: സൗദിയിൽ കഴിഞ്ഞ ദിവസം ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത് അൽ-അഹ്സയിൽ. അതേസമയം കുറഞ്ഞ താപനില രേഖപ്പെടുത്തിയതാകട്ടെ അൽ-സൗദയിലും. 45 ഡിഗ്രി സെൽഷ്യസ് ആണ് അൽ-അഹ്സയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില. കിഴക്കൻ മേഖലയുടെ ചില ഭാഗങ്ങളിൽ ചൂട് തുടരുകയാണ്. അൽ-സൗദയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 14 ഡിഗ്രി സെൽഷ്യസ് ആണ്. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയാണ് സൗദിയിലെ നിലവിലെ കാലാവസ്ഥയും പ്രതീക്ഷിക്കുന്ന താപനിലയും ഇന്ന് വ്യാഴാഴ്ച വെളിപ്പെടുത്തിയത്. മക്ക, ദമാം, അൽ ഖർജ് എന്നിവിടങ്ങളിൽ 44 ഡിഗ്രി സെൽഷ്യസും റിയാദ്, വാദി അൽ ദവാസിർ, ഷറൂറ, ഹഫർ അൽ ബത്തിൻ, തൻഹത്ത്, അസ് സുമ്മൻ, അദ് ദഹ്ന എന്നിവിടങ്ങളിൽ 43 ഡിഗ്രി സെൽഷ്യസും ഇന്ന് (വ്യാഴാഴ്ച) പ്രതീക്ഷിക്കുന്ന പരമാവധി താപനിലയാണെന്നും അധികൃതർ അറിയിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























