റിയാദ്: സൗദി കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഹസയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം വള്ളിക്കുന്ന് സ്വദേശി പട്ടയില്‍ കല്ലുവളപ്പില്‍ അരവിന്ദനാണ് (61) മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് കിങ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
അല്‍ഹസയില്‍ നിര്‍മാണ മേഖലയില്‍ 30 വര്‍ഷത്തോളമായി ജോലി ചെയ്യുകയായിരുന്നു അരവിന്ദന്‍. ഭാര്യ: സുമതി. മക്കള്‍: അനുശ്രീ, അശ്വിന്‍. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നവോദയ സാമൂഹിക ക്ഷേമ വിഭാഗം നേതൃത്വം നല്‍കുന്നു.