ഏകീകൃത സിവില്‍ സിവില്‍ കോഡ് നടപ്പിലാക്കാന്‍ മോദി സര്‍ക്കാരിനോട് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂദല്‍ഹി : രാജ്യത്ത് എകീകൃത സിവില്‍ കോഡ് ഇന്ന് അനിവാര്യവും ആവശ്യവുമാണ്. ഏകീകൃത സിവില്‍ സിവില്‍ കോഡ് നടപ്പിലാക്കാന്‍ മോദി സര്‍ക്കാരിനോട് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതി. മിശ്രവിവാഹവുമായി ബന്ധപ്പെട്ട് 17ഓളം ഹര്‍ജികള്‍ പരിഗണിക്കവേ ജസ്റ്റിസ് സുനീത് കുമാറിന്റെ നേതൃത്വത്തിലുള്ള അലഹബാദ് ഹൈക്കോടതി ബെഞ്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

ഏകീകൃത സിവില്‍ കോഡ് വിഷയം ഭരണഘടനാപരമാണെങ്കിലും പൊതുസമൂഹത്തില്‍ ഉന്നയിക്കപ്പെടുമ്പോഴും ചര്‍ച്ച ചെയ്യുമ്പോഴും രാഷ്ട്രീയപരമായി അട്ടിമറിക്കപ്പെടുകയാണ്. വിവാഹ, കുടുംബ നിയമങ്ങള്‍ രാജ്യത്ത് അധികമായുള്ള സാഹചര്യത്തില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുകയാണ് പരിഹാരം. മിശ്രവിശ്വാസികളായ ദമ്പതികളെ കുറ്റവാളികളായി വേട്ടയാടുന്നതില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ പാര്‍ലമെന്റ് ഈ നിയമം കൊണ്ടുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ജസ്റ്റിസ് സുനീത് കുമാര്‍ പറഞ്ഞു.

രാജ്യത്ത് വിവാഹ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നിയമങ്ങളുടെ ബാഹുല്യം നിലനിര്‍ത്തണോ അതോ വിവാഹത്തെ നിയമത്തിന്റെ കുടക്കീഴില്‍ കൊണ്ടുവരണമോ എന്ന് പാര്‍ലമെന്റ് ഇടപെട്ട് പരിശോധിക്കേണ്ട ഘട്ടം എത്തിയിരിക്കുകയാണ്. ന്യൂനപക്ഷ സമുദായത്തിലെ അംഗങ്ങള്‍ പ്രകടിപ്പിക്കുന്ന ആശങ്കയും ഭയവും കണക്കിലെടുത്ത് ഏകസിവില്‍ കോഡ് നീട്ടിക്കൊണ്ടു പോകുന്നത് ശരിയല്ലെന്നും ഡിവിഷന്‍ ബെഞ്ച് കൂട്ടിച്ചേര്‍ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...