യു.പിയിലെ ചെറുനഗരങ്ങളിലേയും ഗ്രാമങ്ങളിലേയും ചികിത്സാ സൗകര്യങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

അലഹബാദ് : ഉത്തര്‍ പ്രദേശിലെ ചെറുനഗരങ്ങളിലേയും ഗ്രാമങ്ങളിലേയും ചികിത്സാ സൗകര്യങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി. സംസ്ഥാനത്തെ കൊവിഡ് വ്യാപനവും ക്വാറന്‍റൈന്‍ സംവിധാനത്തെയും സംബന്ധിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഉത്തര്‍ പ്രദേശിലെ ഗ്രാമങ്ങളിലേയും ചെറുനഗരങ്ങളിലേയും ആരോഗ്യ രക്ഷാ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ദൈവത്തിന്റെ  കരുണയിലെന്നാണ് കോടതിയുടെ വിമര്‍ശനം. സിദ്ധാര്‍ത്ഥ് വര്‍മ്മ, അജിത് കുമാര്‍ എന്നിവരുടെ ബെഞ്ചിന്റെതാണ് നിരീക്ഷണം.

മീററ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 64കാരന്‍ സന്തോഷ് കുമാറിന്റെ മരണം സംബന്ധിച്ച കേസിലാണ് ഈ നിരീക്ഷണം. ഡോക്ടര്‍മാര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കാതിരുന്നതിനേ തുടര്‍ന്ന് സന്തോഷ് കുമാറിന്റെ  മൃതദേഹം തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങള്‍ക്കൊപ്പം സംസ്കരിക്കുകയായിരുന്നു. ഏപ്രില്‍ 22 നാണ് ഐസൊലേഷന്‍ വാര്‍ഡിലെ ശുചിമുറിയില്‍ സന്തോഷ് കുമാര്‍ ബോധംകെട്ട് വീണത്. രക്ഷിക്കാനുള്ള ശ്രമങ്ങളും വിഫലമായി. എന്നാല്‍ ആശുപത്രിയിലെ ജീവനക്കാര്‍ക്ക് സന്തോഷ് കുമാറിനെ തിരിച്ചറിയാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല ഇയാളുടെ രോഗവിവരമടങ്ങിയ ഫയലും കണ്ടെത്താനായില്ല. ഇതോടെ ഇയാളുടെ മൃതദേഹം തിരിച്ചറിയപ്പെടാത്തവരുടെ വിഭാഗത്തിലേക്ക് ഉള്‍പ്പെടുത്തി സംസ്കരിക്കുകയായിരുന്നു.

മീററ്റ് പോലുള്ള നഗരത്തിലെ മെഡിക്കല്‍ കോളേജിലെ അവസ്ഥ ഇതാണെങ്കില്‍ സംസ്ഥാനത്തെ താരതമ്യേന ചെറിയ നഗരങ്ങളിലേയും ഗ്രാമങ്ങളിലേയും സ്ഥിതി എന്തായിരിക്കുമെന്ന് കോടതി ചോദിച്ചു. ഇവിടെയെല്ലാം ദൈവകൃപ എന്ന് മാത്രമേ പറയാനാവൂവെന്നും കോടതി വിലയിരുത്തി. ഡോക്ടര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരും ഇത്തരം സമീപനമാണ് സ്വീകരിക്കുന്നതെങ്കില്‍ അത് വളരെ ഗുരുതരമായ തെറ്റാണെന്നും നിഷ്കളങ്കരായ ആളുകളുടെ ജീവന്‍ വെച്ചാണ് ഈ അലംഭാവമെന്നും കോടതി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ആശുപത്രികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ സംവിധാനങ്ങളൊരുക്കണമെന്നും കോടതി നിരീക്ഷിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...