കൊച്ചി : പന്തീരാങ്കാവ് കേസിലെ പ്രതികളായ അലന് ഷുഹൈബ്, താഹ ഫൈസല്‍ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന് എന്‍ഐഎ. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് എന്‍ഐഎ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
അലനും താഹയ്ക്കും ജാമ്യം നല്‍കിയത് ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനത്തിന് പ്രചോദനമാകുമെന്നും പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത് സമൂഹത്തില്‍ അസ്വസ്ഥതകള്‍ക്ക് വഴിയൊരുക്കുമെന്നും ജാമ്യ ഹര്‍ജിയില്‍ എന്‍ഐഎ ചൂണ്ടിക്കാട്ടുന്നു.
കൊച്ചി എന്‍ഐഎ കോടതിയാണ് ഇരുവര്‍ക്കും കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്. മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ 2019 നവംബറിലാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് കേസ് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.