ഭാര്യയെ തല്ലി ; സിപിഎം നേതാവിനെ പാർട്ടി സസ്പെന്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ഭാര്യയെ തല്ലിയ സംഭവത്തില്‍ സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ബിപിന്‍ സി ബാബുവിനെ ആറ് മാസത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. അവിഹിതബന്ധം ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഇയാള്‍ ഭാര്യയെ തല്ലിയത്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നിര്‍ദ്ദേശ പ്രകാരം സിപിഐഎം കായംകുളം ഏരിയ കമ്മിറ്റി യോഗം ചേര്‍ന്നാണ് ബിപിന്‍ സി ബാബുവിനെതിരെ നടപടിയെടുത്തത്. രൂക്ഷമായ ഭാഷയിലാണ് വിഷയത്തില്‍ ജില്ലാ നേതൃത്വത്തെ എംവി ഗോവിന്ദന്‍ വിമര്‍ശിച്ചത്.

ബിബിന്‍ സി ബാബുവിന്റെ ഭാര്യ മിനിസ ജബ്ബാര്‍ ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗവും സിപിഎം കായംകുളം കരീലകുളങ്ങര ലോക്കല്‍ കമ്മിറ്റി അംഗവുമാണ്. മൂന്ന് മാസം മുന്‍പ് മിനിസ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് സംഭവത്തില്‍ പരാതി നല്‍കിയിരുന്നു. ഗാര്‍ഹിക പീഡനമടക്കം ആരോപണമുള്ളതായിരുന്നു പരാതി. എന്നാല്‍ സിപിഎം ജില്ലാ നേതൃത്വം ഇത് പൂഴ്ത്തിവെക്കുകയായിരുന്നു. ഞായറാഴ്ച ചേര്‍ന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ വിഷയം ചര്‍ച്ചയായതോടെ എംവി ഗോവിന്ദന്‍ ഇടപെടുകയായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രക്ഷാപ്രവർത്തനത്തിനിടെ പുഴയിലെ കുത്തൊഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായി തിരച്ചിൽ ഊർജിതം

0
കണ്ണൂർ: രക്ഷാപ്രവർത്തനത്തിനിടെ പുഴയിലെ കുത്തൊഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായി തിരച്ചിൽ. നീന്തൽ വിദഗ്ധനും...

മന്ത്രിയുടെ മാടമ്പി സ്വഭാവമാണ് പുറത്തുവരുന്നതെന്ന് കെഎൻ ബാല​ഗോപാൽ

0
തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് മന്ത്രി സിപി ജോൺ നടത്തിയ പാരമർശങ്ങൾക്കെതിരെ...

ഗാർഹിക പീഡനത്തിനെതിരായ 498-എ വകുപ്പ് ലിവ് ഇൻ ബന്ധങ്ങളിലും ബാധകം

0
ന്യൂഡൽഹി : ഗാർഹിക പീഡനത്തിനെതിരെയുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498A...

വയലിലെ വെള്ളക്കെട്ടിൽ കാൽവഴുതി വീണു ; ചികിത്സയിലിരുന്ന യുവാവ് മരിച്ചു

0
കോഴിക്കോട് : വെള്ളക്കെട്ടിൽ വീണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പെരുവയൽ...