ആലപ്പുഴ : ആലപ്പുഴ ബ്രാഹ്മണസമൂഹ മഠത്തിൽ അഷ്ടോത്തര സഹസ്ര (1008) നാളികേര നീരാജനം വഴിപാട് സമർപ്പണം നടത്തി. 40 അടി നീളത്തിൽ 18 പടികളോടെ പ്രത്യേകം തയ്യാറാക്കിയ നിരകളിൽ 1008 തേങ്ങ ഉടച്ച് നല്ലെണ്ണ നിറച്ച് 2016 എള്ളുകിഴികളിലാണു നീരാജന ദീപങ്ങൾ തെളിച്ചത്. തന്ത്രി പുതുമന ദാമോദര നമ്പൂതിരി, ഹരിഹരപുത്ര അഷ്ടോത്തര സഹസ്ര നാമാവലിയോടെ സ്വാമി സന്നിധിയിൽ പ്രത്യേകപൂജ നടത്തി. ദീപാരാധനയ്ക്കുശേഷം നടയ്ക്കുമുന്നിൽ എസ്.ഡി.വി. മാനേജിങ് കമ്മിറ്റി പ്രസിഡന്റ് ആർ. കൃഷ്ണൻ മകരസംക്രമദീപം തെളിച്ചു. നീരാജനവേദിക്കു മുന്നിൽ സമൂഹപുരോഹിതൻ ഹരി വാധ്യാരുടെ കാർമികത്വത്തിൽ പ്രത്യേകപൂജകൾ നടത്തി. നീരാജന സമർപ്പണവേളയിൽ ടി.ജി.എച്ച്. വെങ്കിടേശ്വരൻ, വി. ഹരിഹരൻ, സുജിനി വെങ്കിടാചലം തുടങ്ങിയവർ അയ്യപ്പ സ്തുതിഗീതങ്ങൾ ആലപിച്ചു.
ബ്രാഹ്മണസമൂഹം പ്രസിഡന്റ് പി. വെങ്കിട്ടരാമ അയ്യർ, വൈസ് പ്രസിഡന്റ് ജെ. വെങ്കിടാചലം, സെക്രട്ടറി എച്ച്. നാരായണൻ, ട്രഷറർ ജെ. അനന്തരാമൻ, ജോയിന്റ് സെക്രട്ടറി ആർ. സുബ്രഹ്മണ്യൻ, കേരള ബ്രാഹ്മണസഭ ജില്ലാ പ്രസിഡന്റ് കെ.ജി. കൃഷ്ണമൂർത്തി, വനിതാവിഭാഗം ജില്ലാ പ്രസിഡന്റ് പാർവതി സുബ്രഹ്മണി, സെക്രട്ടറി സുജിനി വെങ്കിടാചലം, ബ്രാഹ്മണസമൂഹം വനിതാ വിഭാഗം പ്രസിഡന്റ് ഗീതാ രാമചന്ദ്രൻ, സെക്രട്ടറി ശുഭാ ശ്രീനിവാസൻ, ബ്രാഹ്മണ യുവജന സമാജ് പ്രസിഡന്റ് കെ.എം. അരവിന്ദ്, സെക്രട്ടറി എസ്. വിഘ്നേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033