വിറ്റാമിന്‍ ‘എ’യുടെ അഭാവം ; തിരിച്ചറിയാം ഈ ഏഴ് ലക്ഷണങ്ങളിലൂടെ…

For full experience, Download our mobile application:
Get it on Google Play

നമ്മുടെ ശരീരത്തിന് ഏറെ ആവശ്യമായ ഒരു വിറ്റാമിനാണ് വിറ്റാമിന്‍ ‘എ’. കാഴ്ച ശക്തി മെച്ചപ്പെടാനും കണ്ണിന്‍റെ ആരോഗ്യത്തിനും പ്രതിരോധശക്തി വര്‍ധിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും വിറ്റാമിന്‍ എ പ്രധാനമാണ്. വിറ്റാമിൻ എയുടെ കുറവ് പല ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കും. വിറ്റാമിന്‍ എയുടെ കുറവ് സൂചിപ്പിക്കുന്ന ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
————–
ഒന്ന്…
മങ്ങിയ വെളിച്ചത്തിലേയ്ക്ക് നോക്കുമ്പോള്‍ കാഴ്ച കുറവ് അനുഭവപ്പെടുന്നത് വിറ്റാമിന്‍ എയുടെ അഭാവത്തിന്‍റെ ഒരു പ്രധാന സൂചനയാണ്.

രണ്ട്…
വരണ്ട, പരുക്കൻ ചർമ്മവും വിറ്റാമിന്‍ എയുടെ കുറവിനെയായിരിക്കാം സൂചിപ്പിക്കുന്നത്.
———–
മൂന്ന്…
കണ്ണുകളുടെ കൺജങ്ക്റ്റിവയിൽ വെളുത്തതോ ചാരനിറത്തിലുള്ളതോ ആയ പാടുകളും കുത്തുകളും വിറ്റാമിന്‍ എയുടെ കുറവിനെ സൂചിപ്പിക്കുന്നതാണ്. അതുപോലെ കോര്‍ണിയയില്‍ പുണ്ണ് വരുക ഒപ്പം കണ്ണില്‍ ചുവപ്പ്, വേദന, കാഴ്ച പ്രശ്നങ്ങൾ എന്നിവയും ഇതിന്‍റെ സൂചനകളാണ്. കണ്ണുകള്‍ ഡ്രൈ ആവുക, കണ്ണിന് ചൂട് അനുഭവപ്പെടുന്നതുമൊക്കെ വിറ്റാമിന്‍ എയുടെ കുറവു മൂലം ഉണ്ടാകുന്നതാണ്.
———-
നാല്…
വിറ്റാമിൻ എയുടെ കുറവ് രോഗപ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുന്നു.

അഞ്ച്…
വിറ്റാമിന്‍ എയുടെ കുറവ് മൂലം നഖങ്ങള്‍ പെട്ടെന്ന് പൊട്ടി പോകാനും എല്ലുകളുടെ ആരോഗ്യം മോശമാകാനും സാധ്യതയുണ്ട്.
————
ആറ്…
മുറുവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുന്നതും നിസാരമായി കാണേണ്ട.
————-
ഏഴ്…
വിറ്റാമിന്‍ എയുടെ കുറവ് മൂലം ചിലരില്‍ തലമുടി കൊഴിച്ചിലും ഉണ്ടാകാം.
വിറ്റാമിന്‍ ‘എ’യുടെ അഭാവമുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം… ചീര, ക്യാരറ്റ്, മധുരക്കിഴങ്ങ്, തക്കാളി, പാലുൽപ്പന്നങ്ങൾ, മത്സ്യം, മുട്ട, ആപ്രിക്കോട്ട് തുടങ്ങിയവയില്‍ വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

33,120 അങ്കണവാടി കുട്ടികളുടെ ആരോഗ്യസംരക്ഷണം സർക്കാരിൻറെ മുഖ്യപരിഗണനയെന്ന് മന്ത്രി ബിന്ദു കൃഷ്ണ

0
കോഴിക്കോട്: അങ്കണവാടികളുടെ ഭൗതിക വികസനത്തോടൊപ്പം കുട്ടികളുടെ ശാരീരിക-മാനസിക വളര്‍ച്ചയും ആരോഗ്യവും...

18-ാമത് ബ്രിക്സ് ഉച്ചകോടിക്കായി ഡൽഹി ഒരുങ്ങി

0
ഡൽഹി: 18-ാമത് ബ്രിക്സ് ഉച്ചകോടിക്കായി ഡൽഹി ഒരുങ്ങി. സെപ്റ്റംബർ 12, 13...

പാർട്ടിക്ക് വഴങ്ങി രമ്യ ഹരിദാസ് ; ഹസ്സൻ സമിതിക്ക് മുന്നിൽ ഹാജരായി വിശദീകരണം നൽകി

0
തിരുവനന്തപുരം: കെപിസിസി നേതൃത്വം കടുപ്പിച്ചതോടെ പാർട്ടിക്ക് വഴങ്ങി രമ്യ ഹരിദാസ്....

മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശക്കെതിരെ സിപിഎം പോളിറ്റ്...

0
ന്യൂഡൽഹി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന...