Wednesday, July 2, 2025 6:40 am

അഞ്ചാം വര്‍ഷം പൂര്‍ത്തികരിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലകാല ഹെൽപ്പ് ഡെസ്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മണ്ഡലകാല ശബരിമല ഹെൽപ്പ് ഡെസ്ക് വിജയകരമായ അഞ്ചാം വർഷം പൂർത്തീകരിക്കുന്നു. മകരവിളക്ക് ദർശനത്തിന് എത്തിയ ഭക്തർക്ക് 52,000 ഭക്ഷണപ്പൊതികളാണ് കഴിഞ്ഞദിവസം ഹെൽപ്പ് ഡെസ്കിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തത്. പമ്പയിലും നിലക്കിലും ദിവസങ്ങളോളം ശമ്പളമില്ലാതെ ജോലിചെയ്യുന്ന ആയിരത്തിലധികം കെഎസ്ആർടിസി ജീവനക്കാർക്കും ഭക്ഷണപ്പൊതികൾ ഇവർ എത്തിച്ചു നൽകി. ഹെൽപ്പ് ഡസ്ക് നേതൃത്വം നൽകുന്ന ഭക്ഷണം വണ്ടി പദ്ധതി “അന്നം ശരണം” രാജ്യസഭാ മുൻപാധ്യക്ഷൻ പ്രൊഫസർ പി ജെ കുര്യൻ ഫ്ലാഗ് ഓഫ് ചെയ്തു. മണ്ഡലകാലത്ത് കടുത്ത തിരക്ക് നേരിട്ടപ്പോൾ പമ്പയിലും നിലയ്ക്കലും ഒറ്റപ്പെട്ടുപോയ ഭക്തർക്ക് ഭക്ഷണവും വെള്ളവും എത്തിച്ചു കൊടുത്ത ഹെൽപ്പ് ഡെസ്ക് നേരത്തെ തന്നെ മാതൃകയായിട്ടുണ്ട്. ജില്ലാ ആസ്ഥാനത്തെത്തിച്ചേർന്ന ശാരീരികമായ അവശതയുള്ള ആളുകളെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കുന്നതിനും ഇവർ വേണ്ടുന്ന നേതൃത്വം നൽകിവരുന്നു.

മകരവിളക്ക് ദിവസം പെരുന്നാട്, ളാഹ പ്ലാപ്പള്ളി, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നതിന് യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ശ്രീമതി പുഷ്പലത സി ബി, ഹെൽപ്പ് ഡസ്ക്ക് കോർഡിനേറ്റർമാരായ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട, സുനിൽ യമുന, അസ് ലം കെ അനൂപ്, സുധീഷ് സി.പി, കാർത്തിക്ക് മുരിംങ്ങമംഗലം, അഖിൽ റ്റി എ എന്നിവർ നേതൃത്വം നൽകി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും

0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ബുധനാഴ്ച ആരംഭിക്കും. ബ്രസീലിൽ നടക്കുന്ന ബ്രിക്സ്‌...

പഹൽഗാം ആക്രമണം കശ്മീരിലെ വിനോദസഞ്ചാരം നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സാമ്പത്തികയുദ്ധം – ജയ്‌ശങ്കർ

0
ന്യൂയോർക്ക്: കശ്മീരിലെ വിനോദസഞ്ചാരം നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സാമ്പത്തികയുദ്ധമായിരുന്നു പഹൽഗാം ഭീകരാക്രമണമെന്ന് വിദേശകാര്യമന്ത്രി...

ചിന്ന സ്വാമി സ്റ്റേഡിയത്തിന്റെ ഫ്യൂസ് ഊരി കര്‍ണാടക വൈദ്യുതി ബോര്‍ഡ്

0
ബെംഗളൂരു : അഗ്‌നി ബാധയുണ്ടാകുന്ന പക്ഷം അവശ്യം ഉണ്ടായിരിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍...

വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

0
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ്...