ആലപ്പുഴ ഡി.സി.സി. സ്ഥാനത്തേക്ക് നിർദേശിച്ചത് രമേശ് ചെന്നിത്തല : ബി.ബാബു പ്രസാദ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ദിവസങ്ങൾ നീണ്ട അനിശ്ചിതങ്ങൾക്കും വിവാദങ്ങൾക്കുമൊടുവിൽ കോൺഗ്രസ് ജില്ലാ അധ്യക്ഷന്മാരെ പ്രഖ്യാപിച്ച സാഹചര്യത്തിൽ പലയിടത്ത് നിന്നും എതിർപ്പുകളും വെളിപ്പെടുത്തലുകളും ഉയർന്ന് വരുകയാണ്. ആലപ്പുഴ ഡി.സി.സി പ്രസിഡന്റായ ബി.ബാബു പ്രസാദ് അത്തരത്തിലൊരു വെളിപ്പെടുത്തലുമായി ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.

ആലപ്പുഴ ഡി.സി.സി സ്ഥാനത്തേക്ക് തന്നെ നിർദേശിച്ചത് രമേശ് ചെന്നിത്തലയാണെന്ന് ബി.ബാബു പ്രസാദ് പറഞ്ഞു. ആലപ്പുഴ ഡി.സി.സി അധ്യക്ഷൻ സ്ഥാനത്തേക്ക് തന്റെ പേര് നിർദേശിച്ചത് കെ.സി വേണുഗോപാൽ എതിർത്തിരുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ബി.ബാബു പ്രസാദ് വ്യക്തമാക്കി. രമേശ് ചെന്നിത്തല പിന്തുണച്ചതിനാലാണ് തന്റെ സ്ഥാന ലബ്ദിയെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം ഡി.സി.സി അധ്യക്ഷ പട്ടിക പുറത്തുവന്നതിന് പിന്നാലെ കോൺ​ഗ്രസിൽ നേതാക്കൾക്ക് നേരെ അച്ചടക്ക നടപടി. കോൺ​ഗ്രസ് ഡി.സി.സി പുന:സംഘടനയുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണം നടത്തിയ 2 പേർക്ക് സസ്‌പെൻഷൻ. പാർട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയ മുൻ എം.എൽ.എ കെ. ശിവദാസൻ നായരെയും മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി അനിൽ കുമാറിനെയുമാണ് പാർട്ടിയിൽ നിന്ന് താൽകാലികമായി സസ്‌പെൻഡ് ചെയ്തത്. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനാണ് ഇക്കാര്യം അറിയിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....