ഇരട്ട കൊലപാതകക്കേസ് ; 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ജില്ല പോലീസ് മേധാവി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ആലപ്പുഴയിലെ ഇരട്ട കൊലപാതകക്കേസില്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ജില്ല പോലീസ് മേധാവി ജി.ജയ്ദേവ്. ആലപ്പുഴ ഡി.എച്ച്‌.ക്യു കെട്ടിടത്തില്‍ ജില്ല ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുടെ ഉദ്ഘാടനത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത് ശ്രീനിവാസന്‍, എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. ഷാന്‍ വധക്കേസുകളില്‍ നേരിട്ട് പങ്കാളികളായ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

രണ്ടുകേസിലും ഗൂഢാലോചനയില്‍ പങ്കെടുത്തവരെയാണ് ഇനി പിടികൂടാനുള്ളത്. രഞ്ജിത് വധക്കേസില്‍ അവസാനം പിടികൂടിയ പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് നടത്താനുണ്ട്. ഇത് പൂര്‍ത്തിയായാല്‍ അറസ്റ്റ് ചെയ്ത മുഴുവന്‍ പ്രതികളുടെയും പേരും വിലാസവും അടക്കമുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കും. കുറ്റാന്വേഷണം വേഗത്തിലാക്കുന്നതിന്‍റെ ഭാഗമായാണ് ജില്ലയിലും ഫോറന്‍സിക് സയന്‍സ് ലബോറട്ടറി സജ്ജമായത്.

സൈബര്‍ അടക്കമുള്ള പലകേസുകള്‍ക്കും ശാസ്ത്രീയ തെളിവുകളുടെ പരിശോധന ആവശ്യമുള്ളതിനാല്‍ അന്വേഷണം വേഗത്തിലാക്കാന്‍ സഹായിക്കും. ലാബ് ഉപകരണങ്ങളും കെമിക്കലും ഉള്‍പ്പെടെയുള്ളവ ഇനി എത്താനുണ്ട്. വീയപുരത്ത് പഴയകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് സ്റ്റേഷന്‍ മാറ്റുകയെന്നത് ഏറെനാളത്തെ സ്വപ്നസാക്ഷാത്കാരമാണ്. നിലവില്‍ കരീലക്കുളങ്ങരയിലും അരൂരിലുമാണ് പോലീസ് സ്റ്റേഷന്‍ കെട്ടിടമില്ലാത്തത്.

അടുത്തവര്‍ഷം കരീലക്കുളങ്ങര സ്റ്റേഷന്‍ കെട്ടിട നിര്‍മാണത്തിന് അനുമതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. 2021ഡിസംബര്‍ 18ന് രാത്രിയില്‍ സ്കൂട്ടറില്‍ വീട്ടിലേക്ക് പോകവെ പിന്നാലെ കാറിലെത്തിവര്‍ ഷാനെ ഇടിച്ചുവീഴ്ത്തിയശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 19ന് പുലര്‍ച്ച ആലപ്പുഴയിലെ വീട്ടില്‍ ബൈക്കിലെത്തിയ 12 അംഗ സംഘമാണ് രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സായുധ സേനകളിൽ സേനാ മേധാവിക്ക് പൂർണ അധികാരം ; ഉത്തരവിറക്കി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാന്റെ കര, നാവിക, വ്യോമ സേനകളെ പൂർണ്ണമായും ഏകോപിപ്പിച്ചുകൊണ്ടുള്ള...

കൊണ്ടോട്ടിയിൽ കോളജിൽ ഓണാഘോഷത്തിന് വിദ്യാർഥികൾ എത്തിയ കാറിൽ നിന്ന് എംഡിഎംഎ പിടികൂടി ; എക്‌സൈസ്...

0
മലപ്പുറം : എക്‌സൈസ് ആന്റി നർകോട്ടിക് സ്‌ക്വാഡ് കൊണ്ടോട്ടിയിൽ കോളജ് പരിസരത്തു...

മകളുടെ വിവാഹത്തിന് വാങ്ങിയ സ്വർണം കവർന്നു ; തൃശൂരിൽ വസ്ത്ര വ്യാപാരിക്ക് നഷ്ടമായത് 50...

0
തൃശൂർ: തൃശൂർ പേരാമംഗലത്ത് അൻപത് പവന്റെ കവർച്ച. തുണിക്കട ഉടമയുടെ വീട്ടിലാണ്...

ശിക്ഷാകാലാവധി പൂർത്തിയാക്കിയ സിഖ് തടവുകാരെ വിട്ടയയ്ക്കണം ; പഞ്ചാബിൽ ഏഴ് മണിക്കൂർ ഹർത്താൽ

0
ചണ്ഡീഗഢ് : ശിക്ഷാകാലാവധി പൂർത്തിയാക്കിയിട്ടും പതിറ്റാണ്ടുകളായി ജയിലിൽ തുടരുന്ന സിഖ് തടവുകാരുടെ...