ആലപ്പുഴയിൽ ഗൃഹനാഥന്റെ കണ്ണിൽ മുളക് പൊടി എറിഞ്ഞ് 15 പവൻ സ്വർണം കവർന്നെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ആലപ്പുഴയിൽ ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് 15 പവൻ സ്വർണം കവർന്നതായി പരാതി. ആലപ്പുഴ കൈതവന അപർണയിൽ സുദർശനന്റെ വീട്ടിലാണ് സംഭവം നടന്നത്. സുദർശനനും ഭാര്യയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഈ സമയം വീട്ടിലെത്തിയ മോഷ്ടാക്കൾ ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് ഇരുവരെയും ആക്രമിച്ച് കവർച്ച നടത്തുകയായിരുന്നു. ദമ്പതികളെ മർദിക്കുകയും വീട്ടിനുള്ളിൽ പൂട്ടിയിടുകയും വായിൽ തുണി തിരുകിക്കയറ്റുകയും ചെയ്തു. ഇതിന് ശേഷമാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന 15 പവൻ സ്വർണം കവർന്ന് പ്രതികൾ കടന്നുകളഞ്ഞത്. സംഭവത്തിന് ശേഷം ദമ്പതികൾ സമീപവാസികളുടെ സഹായം തേടിയതോടെയാണ് വിവരം പുറത്തറിയുന്നത്.

പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി ഫൊറൻസിക് സംഘത്തിന്റെ സഹായത്തോടെ തെളിവുകൾ ശേഖരിച്ചു. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...