Monday, April 28, 2025 6:00 pm

മെഡിക്കൽ കോളേജ് ആശുപത്രിയിൽ 17 ജീവനക്കാർക്കു കൂടി കോവിഡ്

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ : മെഡിക്കൽ കോളേജ് ആശുപത്രിയിൽ 24 മണിക്കൂറിനിടെ 17 ആരോഗ്യ പ്രവർത്തകർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരാഴ്ചയ്ക്കിടെ 212 പേർ രോഗബാധിതരായി ചികിത്സയിലാണ്. പനിയുടെ ലക്ഷണമുള്ള നൂറിനുമേൽ പേർ നിരീക്ഷണത്തിലുമാണ്. വകുപ്പുമേധാവികൾ, റസിഡന്റ് ഡോക്ടർമാ‍ർ, ഹൗസ് സർജൻമാർ എന്നിവർക്കു രോഗം ബാധിച്ചത് പ്രതിസന്ധിയാണ്. ഗുരുതര രോഗം ബാധിച്ചവർ‍ക്കു മാത്രമേ കിടത്തി ചികിത്സയുള്ളൂ. വകുപ്പു മേധാവികൾ വരെ രോഗ ബാധിതരാണ്.

ഹെഡ് നഴ്സുമാരടക്കം 57 നഴ്സുമാർക്കും രോഗം സ്ഥിരീകരിച്ചു. അനസ്തെറ്റിക്, സർജറി വിഭാഗം ഡോക്ടർമാർക്ക് രോഗം ബാധിച്ചതിനാൽ തിയറ്ററുകളുടെ പ്രവർത്തനവും തടസ്സപ്പെട്ടു. മേജർ ശസ്ത്രക്രിയകൾ മാത്രമാണു നിശ്ചയിച്ചിട്ടുള്ളത്. മറ്റു ശസ്ത്രക്രിയ വേണ്ട രോഗികളെ ഡിസ്ചാർജ് ചെയ്തു. കാത്ത്‌ലാബിന്റെ പ്രവർത്തനവും ഇന്നു മുതൽ തടസ്സപ്പെടും. ഇതു ഹൃദ്രോഗ ചികിത്സ തുടരുന്നവരെ ബാധിക്കാനിടയുണ്ട്. ആശുപത്രിയിൽ സന്ദർശകർക്കു കർശന നിയന്ത്രണം ഏർപ്പെടുത്തി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നടൻ വിജയ്ക്കും തമിഴ് വെട്രി കഴകത്തിനുമെതിരെ ഡിഎംകെ മന്ത്രി

0
ചെന്നൈ: നടൻ വിജയ്ക്കും അദ്ദേഹത്തിന്റെ പാർട്ടിയായ തമിഴ് വെട്രി കഴകത്തിനുമെതിരെ ഡിഎംകെ...

തിരുവനന്തപുരം നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ മെയ് 6ന് വിധി പറയും

0
തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ മെയ് 6ന് വിധി പറയും. തിരുവനന്തപുരം അഡീഷണല്‍...

പ്രശസ്ത സിനിമാ സംവിധായകനും ഛായാ​ഗ്രഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു

0
തിരുവനന്തപുരം : പ്രശസ്ത സിനിമാ സംവിധായകനും ഛായാ​ഗ്രഹകനുമായ ഷാജി എൻ കരുൺ...

മാങ്കുളം ആനക്കുളം പേമരം വളവിൽ ട്രാവലർ 30 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു

0
ഇടുക്കി : മാങ്കുളം ആനക്കുളം പേമരം വളവിൽ വാഹനാപകടം. വിനോദസഞ്ചാരികളുമായി എത്തിയ...