വിജ്ഞാന ആലപ്പുഴ മെഗാ തൊഴില്‍മേള ; 252 തസ്തികകളിൽ 33466 ഒഴിവുകൾ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ജില്ലാപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഫെബ്രുവരി 15ന് ആലപ്പുഴ എസ് ഡി കോളേജിൽ സംഘടിപ്പിക്കുന്ന വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേളയിൽ തൊഴിലന്വേഷകരെ കാത്തിരിക്കുന്നത് വൻ അവസരങ്ങൾ. എസ്എസ്എൽസി, പ്ലസ് ടു, ഐടിഐ, ബിരുദം, ഡിപ്ലോമ, ബിരുദാനന്തര ബിരുദം തുടങ്ങിയ മേഖലകളിലായി 252ൽ അധികം തസ്തികകളാണ് നിലവിലുള്ളത്. ഈ മാസം അഞ്ച് വരെയുള്ള കണക്ക് പ്രകാരം 33466 ഒഴിവുകൾ പോർട്ടലിലുണ്ട്. 3153 തൊഴിലന്വേഷകർ ഇതുവരെ രജിസ്റ്റർ ചെയ്തു. വിവിധ തസ്തികകളിലേക്കായി ഇവരിൽ നിന്ന് 4931 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. പതിനായിരം രൂപ മുതൽ മൂന്നര ലക്ഷം രൂപവരെ മാസ വരുമാനമുള്ള ജോലികളാണ് പോർട്ടലിലുള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ ഒഴിവുകൾ പോർട്ടലിൽ ലഭ്യമാക്കും.

ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്‌സ് മാനേജ്മെന്റ് സിസ്റ്റം (ഡി ഡബ്ല്യൂ എം എസ്) പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ് തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ അവസരം. ലോഗിൻ ചെയ്യുന്ന തൊഴിലന്വേഷകർക്ക് ജോലിയുടെ സ്വഭാവം, പ്രവൃത്തിപരിചയം, സ്ഥലം, പ്രാഗൽഭ്യം തുടങ്ങിവ തിരഞ്ഞെടുത്ത് അവരവരുടെ അഭിരുചിക്കനുസരിച്ചുള്ള ജോലികൾ വേഗത്തിൽ കണ്ടെത്താനാകും. തൊഴിലന്വേഷകർ പോര്‍ട്ടല്‍ വഴി മുന്‍കൂട്ടി അപേക്ഷിച്ചു തൊഴില്‍മേളക്ക് എത്തുന്നതാണ് അഭികാമ്യം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എം.കെ മുനീര്‍ കാബിനറ്റ് പദവിയിലേക്ക് ; ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കാന്‍ ധാരണ

0
തിരുവനന്തപുരം: മുന്‍ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ എം.കെ മുനീറിനെ കാബിനറ്റ്...

ഓണം ബംപർ ഭാഗ്യക്കുറി : സ്വകാര്യ ആപ്പുകൾക്ക് നിയന്ത്രണവുമായി ലോട്ടറി വകുപ്പ്

0
കൊച്ചി : ഓണം ബംപർ ഭാഗ്യക്കുറിയുടെ വിൽപ്പന ഗണ്യമായി കൂടവേ, ഭാഗ്യക്കുറി...

ശബരിമല നെയ്യ് ക്രമക്കേട് ; പി.എസ് പ്രശാന്ത് പ്രതിയാകും

0
കൊച്ചി: ശബരിമലയിലെ നെയ്യ് ക്രമക്കേടില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്...

മാലിന്യം തള്ളുന്നവർ സ്ക്വാഡിൻ്റെ പിടിയിൽ വീഴും ; തിരുവനന്തപുരം വിമാനത്താവള പരിസരത്ത് 24 മണിക്കൂറും...

0
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നാലു കിലോമീറ്റർ ചുറ്റളവിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിന്‍റെ...