മാലിന്യമുക്ത പ്രവര്‍ത്തനങ്ങളില്‍ ആലപ്പുഴ നഗരസഭയ്ക്ക് വീണ്ടും ദേശീയ പുരസ്‌കാരം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : മാലിന്യമുക്ത പ്രവര്‍ത്തനങ്ങളില്‍ ആലപ്പുഴ നഗരസഭയ്ക്ക് വീണ്ടും ദേശീയ പുരസ്‌കാരം. കേന്ദ്ര ഹൗസിംഗ് അർബൻ അഫയേഴ്‌സ് മന്ത്രാലയത്തിന്റെ സ്വച്ഛ് ഭാരത് മിഷൻ – അർബന്റെ ഭാഗമായുള്ള 2023ലെ സ്വച്ഛ് സർവേക്ഷൺ ക്ലീൻ സിറ്റി പുരസ്‌കാരമാണ് ആലപ്പുഴ നഗരസഭ കരസ്ഥമാക്കിയത്. വ്യാഴാഴ്ച ദില്ലിയില്‍ നടന്ന ചടങ്ങിൽ നഗരസഭാധ്യക്ഷ കെ കെ ജയമ്മ പുരസ്‌കാരം ഏറ്റുവാങ്ങി. ഒരു ലക്ഷത്തിന് മുകളിൽ ജനസംഖ്യയുള്ള വിഭാഗത്തിലാണ് ആലപ്പുഴയ്ക്ക് പുരസ്കാരം. രാഷ്ട്രപതി ദ്രൌപദി മുര്‍മു, കേന്ദ്ര ഹൗസിംഗ്, അർബൻ അഫയേഴ്‌സ് മന്ത്രി ഹർദീപ് സിംഗ് പുരി, കേന്ദ്ര സഹമന്ത്രി കൗശൽ കിഷോർ എന്നിവർ സന്നിഹിതരായിരുന്നു. കേരളത്തിൽ നിന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ ഷർമിള മേരി ജോസഫ്, ആലപ്പുഴ നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷ എ.എസ്. കവിത, മുനിസിപ്പല്‍ സെക്രട്ടറി എ എം മുംതാസ്, സ്വച്ഛ് സര്‍വ്വേക്ഷന്‍ നോഡല്‍ ഓഫീസര്‍ ജയകുമാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

സ്വച്ഛ് സര്‍വ്വേഷന്‍ സര്‍വേയില്‍ സംസ്ഥാനത്ത് തുടര്‍ച്ചയായി ആറാം തവണയാണ് ആലപ്പുഴ നഗരസഭ ഒന്നാമതെത്തുന്നത്. നിര്‍മ്മല ഭവനം നിര്‍മ്മല നഗരം മാലിന്യമുക്ത നവകേരളം ക്യാമ്പയിനുകള്‍, മികച്ച ഖരമാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, തെരുവ് – കനാല്‍ സൗന്ദര്യ വല്‍ക്കരണം, ഇടതോടുകളുടെ ശുചീകരണം, എറോബിക് സംവിധാനങ്ങള്‍, ഗാര്‍ഹിക ബയോ കമ്പോസ്റ്റര്‍ ബിന്‍ വിതരണം എന്നിങ്ങനെ നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്കാരമെന്ന് നഗരസഭ അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...