മധ്യവയസ്കൻ വീടിനു സമീപത്തെ പാടത്ത് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ; കൊലപാതകമെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ : ആലപ്പുഴയിൽ മധ്യവയസ്കൻ വീടിനു സമീപത്തെ പാടത്ത് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. പുന്നപ്ര വടക്ക് പഞ്ചായത്ത് പതിനഞ്ചാം വാർഡ് പറവൂർ വാടക്കൽ കല്ലുപുരക്കൽ വീട്ടിൽ പരേതനായ ഗോപാലകൃഷ്ണന്റെ മകൻ ദിനേശനെയാണ്‌(53) വീടിന് സമീപത്തെ തരിശുപാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ദിനേശന്റെ അയൽവാസി പുന്നപ്ര വടക്ക് പഞ്ചായത്ത് കൈതവളപ്പിൽ വീട്ടിൽ കിരണിനെ(29) പോലീസ് കസ്റ്റഡിയിലെടുത്തു. ശനി വൈകിട്ട് 4.30 ഓടെ സമീപവാസികളാണ് വീടിനു സമീപം മൃതദേഹം കണ്ടെത്തിയത്. രാവിലെ പാടത്ത് ചൂണ്ടയിടാൻ എത്തിയ കുട്ടികൾ, ഒരാൾ കമിഴ്ന്ന് കിടക്കുന്നതായി കണ്ടെങ്കിലും ഉറങ്ങുകയാണന്ന് കരുതുകയായിരുന്നു.

എന്നാൽ ഏറെ നേരം കഴിഞ്ഞും ആൾ ഏഴുന്നേറ്റില്ലെന്നറിഞ്ഞതോടെ നാട്ടുകാർ സംശയത്തിലാവുകയായിരുന്നു. തുടർന്ന് പുന്നപ്ര പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മരിച്ചത് ദിനേശനാണന്ന് തിരിച്ചറിഞ്ഞത്. ദേഹത്തും കൈക്കും പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹം. ഇതോടെ അസ്വഭാവിക മരണത്തിന് കേസെടുത്ത പോലീസ് മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും, ഞായറാഴ്ച നടത്തിയ പോസ്റ്റ്മോർട്ടത്തിൽ വൈദ്യുതാഘാതമേറ്റാണ് മരണമെന്നും കണ്ടെത്തുകയായിരുന്നു. മാസങ്ങളായി വീടുമായി സഹകരണമില്ലാതെ കഴിഞ്ഞ ദിനേശൻ പറവൂരിലെ സ്വകാര്യ ലോഡ്ജിലായിരുന്നു താമസം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...