ആലപ്പുഴ സ്വദേശിയെ അബഹയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

അബഹ: ആലപ്പുഴ സ്വദേശിയെ അബഹയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മാവേലിക്കര താമരക്കുളം പ്രതീക്ഷയിൽ ഭാസ്ക്കരൻ നായർ സുരേഷ് കുമാറാണ് (57) മരിച്ചത്. നേരത്തെ പെപ്സി കമ്പനിയിൽ സെയിൽസ്മാനായിരുന്ന ഇദ്ദേഹം നിലവിൽ മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ ദിവസം സ്ഥാപനത്തിൻ്റെ മീറ്റിങ്ങുമായി ബന്ധപ്പെട്ട് സഹപ്രവർത്തകർ ജിദ്ദയിലേക്ക് പോയതിന് ശേഷം ഇദ്ദേഹത്തിൻ്റെ ഫോൺ ഓഫ് മോഡിലായിരുന്നു.

തുടർന്ന് സുഹൃത്ത് ഇദ്ദേഹത്തിന്റെ താമസസ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസെത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹം അബഹ അസീർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 30 വർഷമായി പ്രവാസിയായ ഇദ്ദേഹം നിലവിൽ നാട്ടിൽ നിന്ന് വന്നിട്ട് അഞ്ച് വർഷമായി. ഭാര്യ: സിന്ധു, മക്കൾ: അഖില, അഖിൽ. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ അബഹയിലുള്ള സുഹൃത്ത് അഭിലാഷിൻ്റെ പേരിൽ അനുമതി പത്രം ലഭ്യമാക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് വിഷയം : പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; സി...

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് വിഷയം വഷളാക്കിയത് പിണറായി വിജയന്റെ പ്രതികരണമാണമെന്ന്...

വെനസ്വേലയുടെ 6500 കോടി ബാരല്‍ എണ്ണ ശേഖരം അമേരിക്ക നിയന്ത്രിക്കും ; കരാറിലെത്തിയതായി ട്രംപ്

0
വാഷിങ്ഷണ്‍ : വെനസ്വേലയുമായി എണ്ണ കരാറിലെത്തിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്....

പണമയച്ചതായി വ്യാജ സ്‌ക്രീൻഷോട്ടുകൾ കാണിച്ച് ജുവലറികളിൽനിന്ന് സ്വർണം തട്ടി ; യുവാവ് അറസ്റ്റിൽ

0
ശ്രീകണ്ഠപുരം : പണമയച്ചതായി വ്യാജ സ്‌ക്രീൻഷോട്ടിലൂടെ വിശ്വസിപ്പിച്ച് ജൂവലറികളിൽനിന്ന് സ്വർണാഭരണങ്ങൾ തട്ടിയ...