ചികിത്സയ്ക്കായി തന്റെ ക്ലിനിക്കിലെത്തിയ 21 വയസ്സുള്ള യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഡെർമറ്റോളജിസ്റ്റ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ചികിത്സയ്ക്കായി തന്റെ ക്ലിനിക്കിലെത്തിയ 21 വയസ്സുള്ള യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഡെർമറ്റോളജിസ്റ്റ് അറസ്റ്റിൽ. ബെംഗളൂരുവിൽ ആണ് സംഭവം. ഒക്ടോബർ 18 ന് ചർമ്മ അണുബാധയെത്തുട‌ന്നാണ് 56 വയസുകാരനായ ഡോ. പ്രവീണിനെ കാണാൻ പോയതെന്നും അവിടെ വെച്ചാണ് തനിക്ക് ദുരനുഭവമുണ്ടായതെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. പരിശോധനയ്ക്കിടെ ഡോ. പ്രവീൺ നിർബന്ധിച്ച് യുവതിയോട് വസ്ത്രങ്ങൾ അഴിക്കാൻ പറഞ്ഞു. പരിശോധനയുടെ ഭാ​ഗമായാണ് വസ്ത്രമഴിക്കാൻ പറഞ്ഞതെന്ന് കരുതിയ യുവതി അത് പോലെ തന്നെ ചെയ്തുവെന്നും പരാതിയിൽ പറയുന്നു. ഇതിന് ശേഷം അനുചിതമായ സ്പർശനം, ആലിംഗനം, ചുംബനം എന്നിവ ചെയ്തതായും യുവതിയുടെ പരാതി. ഇതിന് ശേഷം ഇയാൾ യുവതിയോട് അസഭ്യം പറയുകയും പിന്നീട് ഒരു ഹോട്ടലിൽ വന്ന് കാണണമെന്നും പറഞ്ഞു.

സംഭവത്തെക്കുറിച്ച് സ്ത്രീ ഉടൻ തന്നെ തന്റെ കുടുംബത്തെ അറിയിച്ചു. തുടർന്ന് പോലീസിൽ പരാതി നൽകി. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 75 (ലൈംഗിക പീഡനം), സെക്ഷൻ 79 (സ്ത്രീയുടെ മാന്യതയെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ള സംസാരം, ആംഗ്യം അല്ലെങ്കിൽ പ്രവൃത്തി) എന്നിവ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. നിലവിൽ കുറ്റാരോപിതനായ ഡോക്ടറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്കെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് ഹെലന്‍ ഓഫ് സ്പാര്‍ട്ട

0
തൃശൂര്‍: ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്കെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് യൂട്യൂബര്‍...

സ്ത്രീ സംവരണ, മണ്ഡല പുനര്‍നിര്‍ണയ ബില്ലുകള്‍ ; സെപ്റ്റംബറില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം നടത്താന്‍...

0
ന്യൂഡല്‍ഹി : സ്ത്രീ സംവരണ, മണ്ഡല പുനര്‍നിര്‍ണയ ബില്ലുകള്‍ പാസാക്കാനുള്ള നീക്കവുമായി...

പാകിസ്ഥാനുവേണ്ടി ചാരപ്രവൃത്തി : ഏജന്റിനെ ബന്ധപ്പെട്ടത് ഇൻസ്റ്റഗ്രാം വഴി ; ദമ്പതിമാർ അറസ്റ്റിൽ

0
ന്യൂഡൽഹി : പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐ.യുടെ ചാരശൃംഖലയുടെ ഭാഗമായ യുവദമ്പതിമാരെ പോലീസ്...

രാജിവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പേരറിവാളന് അഭിഭാഷകനാകുന്നതിൽ നിയമ തടസമില്ല ; കേന്ദ്രസർക്കാർ

0
ന്യൂഡൽഹി : രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട എ.ജി. പേരറിവാളന് അഭിഭാഷകനായി...