വൃദ്ധയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : നഗരത്തില്‍ വൃദ്ധയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം. കോണ്‍വെന്റ് സ്‌ക്വയറില്‍ താമസിക്കുന്ന റിട്ടയേര്‍ഡ് അധ്യാപിക ലില്ലി കോശിയെയാണ് ഭീഷണിപ്പെടുത്തി 30 ലക്ഷം രൂപ ആവശ്യപ്പെട്ടത്. 86കാരി ലില്ലി കോശിയും വേലക്കാരിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.

മുഖം മൂടി ധരിച്ച്‌ ബൈക്കില്‍ എത്തിയ അജ്ഞാതന്‍ കൊറിയര്‍ നല്‍കാന്‍ വന്നതാണെന്നും വാതില്‍ തുറക്കാനും ആവശ്യപ്പെട്ടു. വാതില്‍ തുറന്നതോടെ അകത്തു കയറിയ ഇയാള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. പണമോ സ്വര്‍ണമോ ഇല്ലെന്ന് ആവര്‍ത്തിച്ച്‌ പറഞ്ഞപ്പോള്‍ അടുത്ത ദിവസം വീണ്ടും വരുമെന്ന് പറഞ്ഞ് അയാള്‍ മടങ്ങി. അജ്ഞാതന്‍ വന്ന ബൈക്ക് നമ്പര്‍ കണ്ടെത്താനാണ് പോലീസ് ശ്രമിക്കുന്നത്. ലില്ലി കോശിയുടെ മക്കളും മരുമക്കളും ഏറെ നാളായി വിദേശത്താണ്. ഇവരുമായി ശത്രുതയുള്ള ആളാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളില്‍ കണ്ട ആളെ പരിചയമില്ലെന്നാണ് മക്കളുടെ പ്രതികരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...