ആലപ്പുഴ ഗവ. ഗേൾസ് എച്ച്എസ്എസിന്‍റെ വളപ്പിൽനിന്ന് 15 പൈപ്പ് ടാപ്പുകൾ മോഷണം പോയി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: നഗരത്തിലെ ഗവ. ഗേൾസ് എച്ച്എസ്എസിന്‍റെ വളപ്പിൽനിന്ന് 15 പൈപ്പ് ടാപ്പുകൾ മോഷണം പോയി. വിദ്യാർഥികൾ കൈകഴുകുന്ന ഭാഗത്തെ ഒമ്പത് ടാപ്പുകൾ, ശുചിമുറിയിലെ രണ്ടെണ്ണം, കുടിവെള്ളപൈപ്പിൽ സ്ഥാപിക്കാനായി എത്തിച്ച നാലെണ്ണം എന്നിവയാണ് നഷ്ടപ്പെട്ടത്. ഇന്ന് പുലർച്ചയാണ് മോഷണം നടന്നതെന്ന് കരുതുന്നു. നഷ്ടപ്പെട്ട ടാപ്പുകളെല്ലാം പിച്ചള നിർമിതമാണ്. സ്കൂളിന് വടക്കുവശത്തെ എ ഇ ഓഫിസിന്‍റെ ഗേറ്റ് വഴിയും പിൻവശത്തെ മതിൽ പൊളിഞ്ഞ ഭാഗം വഴിയും മോഷ്ടാക്കൾ അകത്ത് കടന്നതെന്നാണ് സംശയം.

ഇന്ന് രാവിലെ ക്ലാസ് മുറികൾ തുറക്കാനെത്തിയ ജീവനക്കാരാണ് ടാപ്പുകൾ നഷ്ടപ്പെട്ട വിവരം ആദ്യമറിഞ്ഞത്. വാട്ടർടാങ്കിലെ വെള്ളം പൂർണമായി ഒഴുകിപോയിരുന്നു. ആലപ്പുഴ സൗത്ത് പോലീസിൽ പരാതി നൽകിയെന്ന് പിടിഎ പ്രസിഡന്‍റ് അഫ്സൽ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: മുൻ സർക്കാരിന്റെ കാലത്തെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട്...

മൊബൈൽ ഫോണിൽ സംസാരിച്ച് സ്വകാര്യ ബസ്സ് ഓടിച്ച് ഡ്രൈവർ ; നടപടിയുമായി എംവിഡി

0
ആലപ്പുഴ: മൊബൈൽ ഫോണിൽ സംസാരിച്ച് സ്വകാര്യ ബസ്സ് ഓടിച്ച് ഡ്രൈവർ. കായംകുളം-തിരുവല്ല...

പത്തനംതിട്ടയിലെ തീയേറ്ററുകളില്‍ ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ് വകുപ്പുകള്‍ പരിശോധന നടത്തി

0
പത്തനംതിട്ട : പത്തനംതിട്ടയിലെ തീയേറ്ററുകളില്‍ ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ് വകുപ്പുകള്‍...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണ സമയം നീട്ടി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണ സമയം ദീർഘിപ്പിച്ച് കെഎസ്ഇബി. എൽനിനോ...