ആലപ്പുഴ: ഗവ. ടി.ഡി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ ന്യൂറോളജി ഒ.പി. പ്രവര്‍ത്തനം ആരംഭിച്ചു. ഒ.പി.യുടെ ഉദ്ഘാടനം എച്ച്. സലാം എം.എല്‍.എ. നിര്‍വഹിച്ചു. സ്വകാര്യ ആശുപത്രിയെക്കാളും മികച്ച നിലവാരത്തിലാണ് ഇന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. 30 വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്താനായത് അഭിമാനകരമാണ്. കൂടുതല്‍ മെച്ചപ്പെട്ട സൗകര്യം ജനങ്ങള്‍ക്ക് നല്കാന് കഴിയുന്ന നിലയിലേക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയെ മാറ്റാന്‍ കഴിയുന്നു എന്നത് വളരെ സന്തോഷം നല്‍കുന്നതാണെന്നും എം.എല്‍.എ. പറഞ്ഞു.
2023 മാര്‍ച്ചില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്ത സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലാണ് ന്യൂറോളജി ഒ.പി. പ്രവര്‍ത്തിക്കുന്നത്. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ രാവിലെ 8.30 മുതല്‍ 1.30 വരെ പത്ത് ഡോക്ടര്‍മാരുടെ സേവനം ഒ.പി.യില്‍ ലഭിക്കും. ന്യൂറോളജി ഐ.സി.യു.വില്‍ പത്ത് കിടക്കയും സ്ട്രോക്ക് ഐ.സി.യുവില്‍ ഏഴ് എഴ് കിടക്കകളും ശീതീകരിച്ച വാര്‍ഡില്‍ 20 കിടക്കകളും സജ്ജമാക്കിയിട്ടുണ്ട്.
എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ സ്ട്രോക്ക് ഐ.സി.യു.വില്‍ ത്രോംബോലൈസിസ് ഇന്ജക്ഷന് സൗജന്യമായി നല്‍കും. ആധുനിക ചികിത്സ മാര്‍ഗങ്ങളായ റോബോട്ടിക്ക് ഡോപ്ലര്‍, സ്ലീപ്പര്‍ ലാബ്, ഇ.ഇ.ജി പരിശോധന, ഞരമ്പുകളുടെ പ്രവര്‍ത്തനക്ഷമത പരിശോധന, സ്ട്രോക്ക് ചികിത്സയുടെ ഭാഗമായ രക്തം അലിയിപ്പിക്കുന്ന ചികിത്സ, രക്താണുക്കളെ മാറ്റുന്ന പ്ലാസ് മഫറസീസ്, മാംസപേശികള്‍ക്കുള്ള ബോട്ടിലിസം ചികിത്സ എന്നിവയും ലഭിക്കും. കുട്ടികളുടെ പ്രത്യേക ന്യൂറോ ഒ.പി.യും അപസ്മാരം, അല്‍ഷിമേഴ്സ് തുടങ്ങിയ ചികിത്സാ വിഭാഗവും ഇവിടെയുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഡോക്ടര്‍ക്കുള്ള അവാര്‍ഡ് നേടിയ നെഫ്രോളജി വിഭാഗം മേധാവി ഡോ.ഗോമതിയെ ചടങ്ങില്‍ എച്ച്. സലാം എം.എല്‍.എ. ആദരിച്ചു. കെ.യു.എച്ച്.എസ്. ഡി.എം. ന്യൂറോളജി റാങ്ക് ജേതാക്കളായ ഡോ.സ്മിജ അരവിന്ദ്, ഡോ.ഹിരണ്‍ കുമാര്‍ എന്നിവര്‍ക്കും എം.എല്‍.എ. അവാര്‍ഡ് നല്കി. സ്ട്രോക്ക് ഐ.സി.യു.വിന്റെ ഉദ്ഘാടനം അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ് നിര്‍വഹിച്ചു. ന്യൂറോളജി വാര്‍ഡിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം പ്രദീപ്തി സജിത്ത് നിര്‍വഹിച്ചു.
മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.മിറിയം വര്‍ക്കി അധ്യക്ഷത വഹിച്ചു. ഓര്‍മ്മ വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ എന്ന വിഷയത്തില്‍ ന്യൂറോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.എസ്.ആര്. പ്രശാന്ത്, പക്ഷാഘാതം- സമയബന്ധിത ചികിത്സയുടെ പ്രാധാന്യം എന്ന വിഷയത്തില്‍ എയ്ഞ്ചല്‍സ് ഇനിഷ്യേറ്റീവ് ഇന്ത്യ റീജിയണല്‍ ഹെഡ് കെ. ഷാഹിദലി എന്നിവര്‍ ക്ലാസെടുത്തു.
അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബ രാകേഷ്, മുന്‍ ബ്ലോക്ക് പഞ്ചായത്തംഗം എ.ആര്. കണ്ണന്, ന്യൂറോ മെഡിസിന് വിഭാഗം മേധാവി ഡോ.സി.വി. ഷാജി, വൈസ് പ്രിന്‍സിപ്പാള്‍ ഡോ.സുരേഷ് രാഘവന്, സൂപ്രണ്ട് ഡോ.അബ്ദുള്‍ സലാം, ആര്.എം.ഒ. ഹരികുമാര്‍, ഐ.എം.എ. ആലപ്പുഴ ജില്ല പ്രസിഡന്റ് ഡോ.കൃഷ്ണകുമാര്‍, നഴ്സിങ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ എം.ആര്. ജയന്തി, നഴ്സിംഗ് സൂപ്രണ്ട് ഡാര്‍ലി, ഡോ.ഗോപകുമാര്‍, ന്യൂറോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ആര്. രാകേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033