Thursday, April 17, 2025 10:49 am

ആലപ്പുഴയിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 10.7 ശതമാനം ; പ്രതിരോധത്തിനായി അഞ്ചിന നിര്‍ദ്ദേശം പുറത്തുവിട്ടു

For full experience, Download our mobile application:
Get it on Google Play

ന്യൂദല്‍ഹി : കേരളത്തില്‍ ഒരു ആഴ്ച്ചയില്‍ ശരാശരി 34,000 മുതല്‍ 42,000 വരെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായി കേന്ദ്ര റിപ്പോര്‍ട്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള 5 സംസ്ഥാനങ്ങളില്‍  കേരളം മുന്‍ പന്തിയിലാണ്. ഇതിനെ തുടര്‍ന്ന് കോവി ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ നിര്‍ബന്ധമാക്കിയ കേന്ദ്രം ടെസ്റ്റുകളുടെ എണ്ണം കൂട്ടുന്നത് ഉള്‍പ്പടെയുള്ള അഞ്ച് ഇന നിര്‍ദ്ദേശങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. സംസ്ഥാനത്തെ കോവിഡ് പരിശോധനകളുടെ എണ്ണം ഉയര്‍ത്തണമെന്ന് പിണറായി സര്‍ക്കാരിനോട് തുടക്കം മുതലേ ആവശ്യപ്പെടുന്നതാണ്.

റാപ്പിഡ് ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റീവ് ആയാലും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണം. കണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണം കൂട്ടി നിയന്ത്രണം കടുപ്പിക്കണം. ജനിതക മാറ്റം വന്ന വൈറസുകളുടെ സാന്നിധ്യം കണ്ടെത്തണം. മരണ നിരക്ക് കൂടിയ സ്ഥലങ്ങളില്‍ ആശുപത്രി സൗകര്യങ്ങള്‍ ഉറപ്പാക്കണം എന്നീ നിര്‍ദ്ദേശങ്ങളാണ് മുന്നോട്ട് വെച്ചിരിക്കുന്നത്.

അതേസമയം പ്രതിദിന കോവിഡ് മുക്തി നിരക്കില്‍ കേരളമാണ് ഒന്നാമതാണ്. ഒരാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7 ശതമാനമായ ആലപ്പുഴയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നും കേന്ദ്രം നിര്‍ദ്ദേശിക്കുന്നു.

കേരളത്തിലെ കോവിഡ് വ്യാപനത്തില്‍ സംസ്ഥാനത്തിന്റേത് ശാസ്ത്രീയമായ പ്രതിരോധ പ്രവര്‍ത്തനമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പ്രതികരിച്ചു. ലോകത്തിലെ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് കേരളത്തിലുള്ളത്. ഇനിയും രോഗികളുടെ എണ്ണം വര്‍ധിക്കാനുള്ള സാധ്യത തള്ളിക്കളയനാകില്ലെന്നും മന്ത്രി മന്ത്രി അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ലണ്ടനിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി ; സു​വി​ശേ​ഷ​പ്ര​വ​ർ​ത്ത​ക അറസ്റ്റിൽ

0
അ​ഞ്ച​ൽ: ല​ണ്ട​നി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ല​രി​ൽ നി​ന്നാ​യി ല​ക്ഷ​ങ്ങ​ൾ ക​ബ​ളി​പ്പി​ച്ച...

മലയാലപ്പുഴ ഹിന്ദുധർമ പരിഷത്ത് മഹാസത്സംഗ് തുടങ്ങി

0
മലയാലപ്പുഴ : നാലുവേദങ്ങളുടെ തൂണിൽ ഉറച്ചുനിൽക്കുന്ന വൈജ്ഞാനിക സമ്പത്തിനെ അറിയാൻ...

സഹപ്രവർത്തകരുടെ പിഎഫ് പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റാൻ ശ്രമിച്ച അധ്യാപകൻ പിടിയിൽ

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ സഹപ്രവര്‍ത്തകരുടെ പ്രോവിഡന്റ് ഫണ്ട് (പിഎഫ്) അക്കൗണ്ടിലെ പണം...

ഷൈൻ ടോം ചാക്കോയെ പുറത്താക്കാൻ താര സംഘടന അമ്മ

0
കൊച്ചി : ഷൈൻ ടോം ചാക്കോയെ പുറത്താക്കാൻ താര സംഘടന അമ്മ....