ആലപ്പുഴ: ജില്ലയില്‍ ശനിയാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചയാളുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. നിസാമുദ്ദീനില്‍ സമ്മേളനത്തിനു ശേഷം തിരിച്ചെത്തിയ ചെങ്ങന്നൂര്‍ സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച വ്യക്തി മൂന്നാം തീയതി മുതല്‍ മാവേലിക്കര താലൂക്ക് ആശുപത്രിയില്‍ ഐസൊലേഷനിലായിരുന്നു.
23 ന് രാവിലെ ആലപ്പുഴ റയില്‍വെ സ്റ്റേഷനിലെത്തിയ ഈ വ്യക്തി സ്വകാര്യ വാഹനത്തില്‍ കോട്ടയത്ത് ബന്ധുവീട്ടില്‍ പോയി. തുടര്‍ന്ന് ആലപ്പുഴ തിരിച്ചെത്തി 3-ാം തീയതി വരെ വീട്ടില്‍ ഐസൊലേഷനിലായിരുന്നു. വ്യക്തിയുടെ സഞ്ചാര പാതയില്‍ കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.