അലാസ്ക എയർലൈൻസ് വിമാനം അടിയന്തിരമായി തിരിച്ചിറക്കി

For full experience, Download our mobile application:
Get it on Google Play

ഒറിഗോൺ : അലാസ്ക എയർലൈൻസ് വിമാനം അടിയന്തിരമായി തിരിച്ചിറക്കി. എയർലൈൻസിന്റെ 737-9 MAX ബോയിംഗ് വിമാനമാണ് യു.എസ് സംസ്ഥാനമായ ഒറിഗോണിലെ പോർട്ട്ലാൻഡ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കിയത്. പറന്നുയർന്ന ഉടൻ വിമാനത്തിന്റെ വാതിൽ ഇളകി തെറിക്കുകയായിരുന്നു. സംഭവത്തിൻ്റെ ഞെട്ടിക്കുന്ന ചിത്രങ്ങൾ യാത്രക്കാർ പങ്കുവെച്ചിട്ടുണ്ട്. ഒന്റാറിയോയിൽ നിന്ന് കാലിഫോർണിയയിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. 16,000 അടിയിലെത്തിയപ്പോൾ വിമാനത്തിൻ്റെ വലിയ ശബ്ദത്തോടെ വാതിൽ ഇളകി തെറിക്കുകയായിരുന്നു.

വിമാനത്തിന്റെ പിൻഭാഗത്തെ മിഡ് ക്യാബിൻ എക്സിറ്റ് ഡോർ ആണ് ഊരിത്തെറിച്ചത്. ഇതോടെ വിമാനം അടിയന്തിരമായി തിരിച്ചിറക്കുകയായിരുന്നു. 174 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിൽ ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്ന് വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് എയർലൈൻ പറഞ്ഞു. സംഭവത്തിന്റെ ഭയാനകമായ ദൃശ്യങ്ങൾ യാത്രക്കാർ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊണ്ടി മുതലോടു കൂടി പിടിക്കപ്പെട്ട കള്ളൻ സിംപതി കിട്ടാൻ വേണ്ടി കരയുന്നത് പോലെയാണ് പി.എ...

0
കൊച്ചി: തൊണ്ടി മുതലോടു കൂടി പിടിക്കപ്പെട്ട കള്ളൻ സിംപതി കിട്ടാൻ വേണ്ടി...

ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് പി ചിദംബരം

0
ഡൽഹി: സമീപകാലത്ത് നടന്ന ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ്...

തൃക്കളയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ ഭൂമി വ്യാജ പട്ടയങ്ങൾ നിർമ്മിച്ച് തട്ടിയെടുത്തെന്ന് ആരോപിച്ചുള്ള കേസിൽ...

0
ന്യൂഡൽഹി: മലപ്പുറം ജില്ലയിലെ അരീക്കോട് കീഴുപറമ്പ് തൃക്കളയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ...

റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസിന്റെ പരാതി പിൻവലിക്കൽ സത്യവാങ്മൂലം മുഖവിലക്കെടുക്കുന്നില്ലെന്ന് ഇഡി

0
കൊച്ചി: റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസിന്റെ പരാതി പിൻവലിക്കൽ സത്യവാങ്മൂലം മുഖവിലക്കെടുക്കുന്നില്ലെന്ന്...