ഗുരുവായൂര്‍ : ഗുരുവായൂര്‍ ഉത്സവത്തോടനുബന്ധിച്ച് തിരുവാതിര ചുവടുകള്‍ വെച്ച് രമ്യ ഹരിദാസ് എം.പി. ക്ഷേത്രത്തിലെത്തിയ എം.പി തിരുവാതിരക്കളിക്ക് മാത്രമായി കുറൂരമ്മയുടെ പേരില്‍ വേദിയുണ്ടെന്നറിഞ്ഞ് അങ്ങോട്ട് വരുകയായിരുന്നു. വെങ്കിടങ്ങ് എന്‍.എസ്.എസ് വനിത സമാജം അംഗങ്ങള്‍ക്കൊപ്പം എം.പിയും ചുവടുവെച്ചതോടെ കളിക്കാര്‍ക്കും ആവേശമായി.
പൊതുപ്രവര്ത്തകയാകും മുന്‍പെ തന്നെ താന്‍ കലാകാരിയാണെന്ന് രമ്യ പറഞ്ഞു. ഭരണസമിതി അംഗം മുന്‍ എം.എല്‍.എ കെ. അജിത് ഉപഹാരം നല്കി. ഭരണസമിതി അംഗങ്ങളായ ഇ.പി.ആര്. വേശാല, കെ.വി. ഷാജി, പബ്ലിക്കേഷന്‍ മാനേജര്‍ കെ. ഗീത എന്നിവര്‍ സംസാരിച്ചു. ഉത്സവക്കഞ്ഞി കുടിക്കാനും എം.പിയെത്തി. നടന് വിനീതുമെത്തിയിരുന്നു. ദേവസ്വം ചെയര്മാന് കെ.ബി. മോഹന്‍ദാസ്, അഡ്മിനിസ്ട്രേറ്റര്‍ എസ്.വി. ശിശിര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.