മൃതദേഹം നീക്കാനായിട്ടില്ല ; സഹായം തേടി സുഡാനിൽ കൊല്ലപ്പെട്ട ആൽബർട്ടിന്റെ ഭാര്യ

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: സുഡാനില്‍ വെടിയേറ്റ് മരിച്ച കണ്ണൂര്‍ ആലക്കോട് സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റി(48)ന്റെ ഭാര്യയും ഇളയ പെണ്‍കുട്ടിയും പരിഭ്രാന്തയായ അവസ്ഥയില്‍. സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ ഭാര്യ സൈബല്ല. 24 മണിക്കൂര്‍ കഴിഞ്ഞിട്ടും മൃതദേഹം പോലും നീക്കാന്‍ കഴിഞ്ഞില്ലെന്നും ഫ്‌ലാറ്റിന്റെ അടിത്തട്ടില്‍ ഭക്ഷണം പോലും ഇല്ലാതെ ഭയന്ന് കഴിയുകയാണ് താനും മകളുമെന്നും ഇസബെല്ല പറഞ്ഞു. സര്‍ക്കാര്‍ അടിയന്തര സഹായം നല്‍കണം എന്നും ഇവര്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിനാണ് സുഡാനില്‍ കൊല്ലപ്പെട്ടത്.

ദാല്‍ ഗ്രൂപ്പ് ഓഫ് കമ്പനി ജീവനക്കാരനാണ് ആല്‍ബര്‍ട്ട് അഗസ്റ്റിന്‍. ഇവര്‍ മൂവരും താമസിച്ച ഫ്‌ലാറ്റില്‍ ജനലിനരികെ നില്‍ക്കവേയാണ് ആല്‍ബര്‍ട്ടിന് ഇന്നലെ രാവിലെ വെടിയേറ്റത്. ഭാര്യ ഇസബല്ലയ്ക്കും മകള്‍ മരീറ്റയ്ക്കും ഒപ്പം നില്‍ക്കുമ്പോഴാണ് ആല്‍ബര്‍ട്ടിന് വെടിയേറ്റത്. പരിഭ്രാന്തരായ ഭാര്യയും മകളും താഴെ ബങ്കറില്‍ അഭയം തേടിയിരിക്കുകയാണ്. മൃതദേഹം അവിടെ നിന്നു മാറ്റാന്‍ പോലും ഭാര്യയ്ക്കും മകള്‍ക്കും കഴിഞ്ഞിട്ടില്ല. ആംബുലന്‍സ് വന്നെങ്കിലും സുഡാനില്‍ കലാപം നടക്കുന്നതിനാല്‍ ആംബുലന്‍സിനെ സൈനികര്‍ കടത്തിവിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...