മലപ്പുറം : ലോക്ഡൗണില്‍ അടച്ച ബാറില്‍ നിന്ന് ബാറുടമ വീട്ടില്‍ കൊണ്ടുപോയി വിറ്റത് അഞ്ചര ലക്ഷം രൂപയുടെ മദ്യം. മലപ്പുറം വണ്ടൂരിലെ ബാറുടമയാണ് അനധികൃത മദ്യക്കച്ചവടത്തില്‍ അറസ്റ്റിലായത്. വണ്ടൂർ സിറ്റി പാലസ് ബാർ ഉടമ നരേന്ദ്രനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. എക്സൈസ് ഇന്‍റലിജൻസ് വിഭാഗത്തിന് കിട്ടിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ബാറിലെ മദ്യം ഇയാല്‍ വീട്ടില്‍ കൊണ്ടുപോയി വിറ്റത് കണ്ടെത്തിയത്. ലോക്ഡൗൺ കാലത്ത് ബാർ എക്സൈസ് പൂട്ടി സീല്‍ ചെയ്തിരുന്നു. പൂട്ട് പൊളിച്ചാണ് മദ്യം കടത്തിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബാറിലെ സ്റ്റോക്കില്‍ മൂന്നൂറ്റി അറുപത് ലിറ്റര്‍ മദ്യത്തിന്‍റെ കുറവുണ്ട്. ബാറിലെ കൂടാതെ മാഹിയില്‍ നിന്ന് കൊണ്ടുവന്ന മദ്യവും ഇയാള്‍ വിറ്റിരുന്നു. നാനൂറ് രൂപയുടെ മദ്യം മൂവായിരം രൂപക്ക് വരെ വിറ്റിരുന്നതായാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുള്ളത്. ഉടമ നരേന്ദ്രനൊപ്പം മദ്യ വില്‍പ്പനക്ക് സഹായം ചെയ്ത മൂന്ന് ബാർ ജീവനക്കാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബാറിലെ മദ്യം വീട്ടില്‍ കൊണ്ടുപോയി വിറ്റു : വിറ്റത് അഞ്ചര ലക്ഷം രൂപയുടെ മദ്യം ; ബാർ ഉടമ അറസ്റ്റില്‍
RECENT NEWS
Advertisment