Friday, June 21, 2024 2:42 am

മദ്യപിച്ച് ബൈക്കോടിച്ചതിന് തടഞ്ഞു ; പോലീസിന് മുന്നില്‍ ബ്ലേഡ് കൊണ്ട് കഴുത്ത് മുറിച്ച് യുവാവ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മദ്യലഹരിയില്‍ ബൈക്കോടിച്ച്  വരുന്നത് തടഞ്ഞപ്പോള്‍ പോലീസിന് മുന്നില്‍ ബ്ലേഡ് കൊണ്ട് കഴുത്ത് മുറിച്ച് യുവാവ്. താമരശ്ശേരി ചുങ്കം ജംഗ്ഷന് സമീപം ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. പുതുപ്പാടി നെരൂക്കും ചാലിൽ പുത്തലത്ത് താമസക്കാരനായ അബ്‍ദുള്‍ സലാമാണ് ആത്മഹത്യശ്രമം നടത്തിയത്.

സ്വയം കഴുത്ത് മുറിച്ച് പരിക്കേൽപ്പിച്ച ഇയാളെ  ട്രാഫിക് പോലീസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മദ്യലഹരിയിൽ അപകടകരമായ വിധത്തിൽ ബൈക്കോടിച്ച് വരുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് ചുങ്കം  ജംഗ്ഷന് സമീപം ബൈക്കിന് കൈ കാണിക്കുകയായിരുന്നു.

ഇയാള്‍ മദ്യപിച്ച് വാഹനം ഓടിക്കാന്‍ കഴിയാത്ത നിലയിലായിരുന്നു. ഈ നിലയില്‍ ബൈക്കോടിച്ച് പോകാന്‍ ആകില്ലെന്നും ബന്ധുക്കളെ ആരെയെങ്കിലും വിളിച്ചു വരുത്തണമെന്നും പോലീസ് ആവശ്യപ്പെട്ടു.

ഇതോടെ തൊട്ടടുത്ത കടയിയിലേക്ക് പോയി ബ്ലേഡുമായി തിരിച്ച് വന്ന് യുവാവ് കഴുത്തില്‍ മുറിവേല്‍പ്പിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. മുറിവേൽപ്പിക്കാൻ കാരണമന്വേഷിച്ചപ്പോൾ കുടുംബ പ്രശ്നമെന്നാണ് ലഭിച്ച  മറുപടി. തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റത്തവണയായി പൂർണ ശമ്പളം നൽകാൻ സഹായിക്കാനൊരുങ്ങി സർക്കാർ

0
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റത്തവണയായി പൂർണ ശമ്പളം നൽകാൻ സഹായിക്കാനൊരുങ്ങി സർക്കാർ....

മാർച്ചിന് നേരെ പോലീസ് അതിക്രമം ; കോഴിക്കോട് ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച്...

0
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ് യു....

നെറ്റ് പരീക്ഷ പേപ്പർ ചോർച്ച ; കേസെടുത്ത് സിബിഐ, അന്വേഷണം കടുപ്പിക്കും

0
ദില്ലി: നെറ്റ് പരീക്ഷ പേപ്പർ ചോർച്ചയിൽ കേസെടുത്ത് സിബിഐ. ക്രമിനൽ ഗൂഢാലോചന,...

അടിമാലി കല്ലാറില്‍ ആന സഫാരി കേന്ദ്രത്തില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

0
ഇടുക്കി : അടിമാലി കല്ലാറില്‍ ആന സഫാരി കേന്ദ്രത്തില്‍ പാപ്പാനെ ആന...