കലൂരിൽ മതിലിടിഞ്ഞ് വീണ് അപകടം – തൊഴിലാളികൾ കുടുങ്ങി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കലൂരിൽ മതിലിടിഞ്ഞ് വീണ് തൊഴിലാളികൾ കുടുങ്ങി. ഷേണായീസ് ക്രോസ് റോഡിലാണ് അപകടമുണ്ടായത്. രണ്ട് പേരാണ് മതിൽ കുടുങ്ങിയത്. ഇതിലൊരാളെ അഗ്നിരക്ഷാസേന പ്രവർത്തകർ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. മറ്റൊരാളെ പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു.

എന്നാൽ മൂന്നാമതൊരാൾ കൂടി മതിലിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അപകടത്തിൽ പരിക്കേറ്റ രണ്ട് പേരിൽ ഒരാളെ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്.

രണ്ടാമത്തെ ആളുടെ കാൽ അവശിഷ്ഠങ്ങൾ ക്കിടയിൽ കുടുങ്ങി കിടക്കുന്നതിനാൽ പുറത്തെടുക്കാൻ പറ്റിയിട്ടില്ല. ഇയാളുടെ മുകളിലേക്ക് മതിൽ വീഴുകയും കാൽ അതിനകത്ത് കുടുങ്ങി പോകുകയുമായിരുന്നു. കാൽ കുടുങ്ങിയതൊഴിച്ചാൽ ഇയാൾക്ക് സാരമായ പരിക്കില്ല.

ഓട വൃത്തിയാക്കി കോണ്ക്രീറ്റ് ചെയ്യുന്ന പണിയിലേർപ്പെട്ട തൊഴിലാളികളാണ് അപകടത്തിൽ പ്പെട്ടത്. കാലപ്പഴക്കം കാരണം മതിൽ ഇടിഞ്ഞു വീണതാണെന്നാണ് പ്രാഥമിക നിഗമനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...