മദ്യപിച്ച് ബൈക്കോടിച്ചതിന് തടഞ്ഞു ; പോലീസിന് മുന്നില്‍ ബ്ലേഡ് കൊണ്ട് കഴുത്ത് മുറിച്ച് യുവാവ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മദ്യലഹരിയില്‍ ബൈക്കോടിച്ച്  വരുന്നത് തടഞ്ഞപ്പോള്‍ പോലീസിന് മുന്നില്‍ ബ്ലേഡ് കൊണ്ട് കഴുത്ത് മുറിച്ച് യുവാവ്. താമരശ്ശേരി ചുങ്കം ജംഗ്ഷന് സമീപം ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. പുതുപ്പാടി നെരൂക്കും ചാലിൽ പുത്തലത്ത് താമസക്കാരനായ അബ്‍ദുള്‍ സലാമാണ് ആത്മഹത്യശ്രമം നടത്തിയത്.

സ്വയം കഴുത്ത് മുറിച്ച് പരിക്കേൽപ്പിച്ച ഇയാളെ  ട്രാഫിക് പോലീസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മദ്യലഹരിയിൽ അപകടകരമായ വിധത്തിൽ ബൈക്കോടിച്ച് വരുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് ചുങ്കം  ജംഗ്ഷന് സമീപം ബൈക്കിന് കൈ കാണിക്കുകയായിരുന്നു.

ഇയാള്‍ മദ്യപിച്ച് വാഹനം ഓടിക്കാന്‍ കഴിയാത്ത നിലയിലായിരുന്നു. ഈ നിലയില്‍ ബൈക്കോടിച്ച് പോകാന്‍ ആകില്ലെന്നും ബന്ധുക്കളെ ആരെയെങ്കിലും വിളിച്ചു വരുത്തണമെന്നും പോലീസ് ആവശ്യപ്പെട്ടു.

ഇതോടെ തൊട്ടടുത്ത കടയിയിലേക്ക് പോയി ബ്ലേഡുമായി തിരിച്ച് വന്ന് യുവാവ് കഴുത്തില്‍ മുറിവേല്‍പ്പിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. മുറിവേൽപ്പിക്കാൻ കാരണമന്വേഷിച്ചപ്പോൾ കുടുംബ പ്രശ്നമെന്നാണ് ലഭിച്ച  മറുപടി. തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...