കോന്നി താലൂക്ക് ആശുപത്രിയിൽ മദ്യപശല്യം വർധിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : സന്ധ്യ കഴിഞ്ഞാൽ മറ്റൊരു മുഖമാണ് കോന്നി താലൂക്ക് ആശുപത്രിക്ക്. കഴിഞ്ഞ ദിവസം രാത്രിയിലും കോന്നി താലൂക്ക് ആശുപത്രിയിൽ മദ്യപ ശല്യം ഉണ്ടായി. അത്യാഹിത വിഭാഗത്തിന് മുന്നിലായി മദ്യപിച്ച് അബോധാവസ്ഥയിൽ ആയ ആൾ നാട്ടുകാർക്ക് ഇരിക്കുവാനുള്ള ബഞ്ചിൽ കിടന്ന് ഉറങ്ങുകയും തുടർന്ന് ഇയാൾ തറയിൽ വീണ് പരിക്കേൽക്കുകയും താലൂക്ക് ആശുപത്രിയിൽ തന്നെ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

മണിക്കൂറുകളോളം ഇയാൾ ആശുപത്രി മുറ്റത്ത് കിടന്നു എങ്കിലും സുരക്ഷാ ജീവനക്കാരോ ആശുപത്രി ജീവനക്കാരോ വിഷയത്തിൽ ഇടപെട്ടിരുന്നില്ല. സംഭവം കണ്ടുനിന്ന ആൾ സുരക്ഷാ ജീവനക്കാരെ വിഷയം ധരിപ്പിച്ചപ്പോൾ ഡോക്ടറോട് പറയുവാൻ ആയിരുന്നു മറുപടി. ഡോക്ടറെ അറിയിച്ചപ്പോൾ സുരക്ഷാ ജീവനക്കാരെ അറിയിക്കുവാനും.

രാത്രികാലങ്ങളിൽ കോന്നി താലൂക്ക് ആശുപത്രി മുറ്റത്ത് ഇത്തരത്തിൽ ആളുകൾ മദ്യപിച്ച് എത്തുന്ന സംഭവങ്ങൾ പതിവാകുകയാണ്. മാത്രമല്ല ആശുപത്രിയിലേക്ക് കയറുന്ന കവാടത്തിൽ വെട്ടം കുറവ് ഉള്ളതും സാമൂഹ്യ വിരുദ്ധർ വിലസുന്നതിന് കാരണമാകുന്നുണ്ട്. കോന്നി താലൂക്ക് ആശുപത്രി പരിസരത്ത് പോലീസ് രാത്രികാല പെട്രോളിംഗ് ശക്തമാക്കണം എന്നും ആവശ്യമുയരുന്നുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​പ്രസവിച്ചയുടൻ പിഞ്ചുകുഞ്ഞിനെ എറിഞ്ഞുകൊന്നു; ഹൈദരാബാദിൽ പത്തൊൻപതുകാരി അറസ്റ്റിൽ

0
ഹൈദരാബാദ്: ഹൈദരാബാദില്‍ 19കാരി നവജാത ശിശുവിനെ എറിഞ്ഞ് കൊന്നു. സര്‍ക്കാര്‍ റെസിഡന്‍ഷ്യല്‍...

ചൈനയെ മറികടന്ന് ഇന്ത്യ ആഗോള ഉൽപ്പാദന ഹബ്ബാകുന്നു : വേൾഡ് ഇക്കണോമിക് ഫോറം റിപ്പോർട്ട്

0
ന്യൂഡൽഹി : ആഗോള ബഹുരാഷ്ട്ര കമ്പനികൾ തങ്ങളുടെ പ്രധാന നിക്ഷേപ-നിർമ്മാണ കേന്ദ്രമായി...

കോതമംഗലത്തെ ഭീതിയിലാഴ്ത്തിയ ‘ആന’ ഒടുവിൽ പിടിയിൽ

0
കോതമംഗലം: കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളിലെ ജനവാസ മേഖലകളിൽ ഒരു മാസത്തിലേറെയായി താണ്ഡവമാടിയ...

​സി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച് സോനം വാങ്ചുക്ക്; ഡൽഹി ജന്തർ മന്തറിൽ നിരാഹാര സമരത്തിന് ഒരുങ്ങുന്നു

0
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരായ സിജെപി പ്രതിഷേധത്തിന് പിന്തുണയുമായി നിരാഹാര സമരം പ്രഖ്യാപിച്ച്...