ജനവാസ മേഖലയിലെ വന്യമൃഗ ആക്രമണം ; സർക്കാർ അനാസ്ഥ അവസാനിപ്പിക്കണമെന്ന് കെ ഫ്രാൻസിസ് ജോർജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ജനവാസ മേഖലയിലെ വന്യമൃഗ ആക്രമണത്തിൽ സർക്കാർ അനാസ്ഥ അവസാനിപ്പിക്കണമെന്ന് കെ ഫ്രാൻസിസ് ജോർജ്. വടശ്ശേരിക്കര ഫോറസ്റ്റ് റെയിഞ്ച് ഓഫീസിനു മുൻപിൽ കേരള കോൺഗ്രസ് നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർദ്ധിച്ചു വരുന്ന വന്യജീവി ആക്രമണം തടയുന്നതിൽ വനം വകുപ്പ് തികഞ്ഞ അലംഭാവവും നിഷേധാത്മക നിലപാടുമാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പ്രസ്താവിച്ചു.

കേരളത്തിലെ മലയോരമേഖലകളിൽ മാത്രമല്ല നാട്ടിൻപുറത്തും പട്ടണങ്ങളിലും വന്യമൃഗങ്ങൾ ഇറങ്ങി മനുഷ്യജീവനും സ്വത്തുക്കളും അപഹരിക്കുന്ന സ്ഥിതി എത്തിയിരിക്കുന്നു. ഇത് അവസാനിപ്പിക്കുവാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് വർഗീസ് മാമ്മൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാന വൈസ് ചെയർമാൻമാരായ ശ്രീ ജോസഫ് എം പുതുശ്ശേരി, മുൻ എംഎൽഎ പ്രൊഫ. ഡി. കെ.ജോൺ, ജോൺ കെ മാത്യൂസ് സ്റ്റേറ്റ് അഡ്വൈസർ ജോർജ് കുന്നപ്പുഴ, സീനിയർ ജനറൽ സെക്രട്ടറി കുഞ്ഞുകോശി പോൾ, ഉന്നത അധികാര സമിതി അംഗങ്ങളായ അഡ്വ. ബാബു വർഗീസ്, ഡോക്ടർ ജോർജ് കൊപ്പാറ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോർജ് മാത്യു റോയി ചാണ്ടപിള്ള ജില്ലാ സെക്രട്ടറി ഷാജൻ മാത്യു, നിയോജക മണ്ഡലം പ്രസിഡന്റൻ മാരായ വൈ രാജൻ, ജോസ് കൊന്നപ്പാറ, രാജീവ് താമര പള്ളി വനിതാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അക്കാമ്മ ജോൺസൺ, കെറ്റിയുസി ജില്ലാ പ്രസിഡണ്ട് തോമസുകുട്ടി കുമ്മണ്ണൂർ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജോൺസൺ കുര്യൻ, ജേക്കബ് ജോർജ് കുറ്റിയിൽ, വർഗീസ് ചള്ളക്കൻ, സാംകുട്ടി അയ്യക്കാവിൽ ജോർജ് ഈപ്പൻ കല്ലാക്കുന്നേൽ കെ പി തോമസ് എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ഷാജൻ മാത്യു സ്വാഗതവും രാജീവ് താമരപ്പള്ളി നന്ദിയും പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ പൂര്‍ത്തിയാക്കി പത്തനംതിട്ടയില്‍ 18,679 കുടുംബങ്ങള്‍

0
പത്തനംതിട്ട: ദേശീയ സെന്‍സസ് 2027 ന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ ഇതുവരെ...

എയ്ഡഡ് സ്കൂൾ അധ്യാപകരുടെയും അനധ്യാപകരുടെയും നിയമനത്തിനുള്ള പ്രായപരിധിയിൽ വർദ്ധനവ് വരുത്തി

0
തിരുവനന്തപുരം : സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ അധ്യാപകരുടെയും അനധ്യാപകരുടെയും നിയമനത്തിനുള്ള പ്രായപരിധിയിൽ...

പെരുമ്പാവൂരിൽ 18 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി ; വൈപ്പിൻ സ്വദേശി അറസ്റ്റിൽ

0
കൊച്ചി : എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ നടത്തിയ വൻ ലഹരിവേട്ടയിൽ 18...

അയിരൂര്‍ പഞ്ചായത്തിലെ പാടശേഖരങ്ങളില്‍ നെൽകൃഷി പുനരാരംഭിക്കുന്നു

0
അയിരൂർ: അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ പാടശേഖരങ്ങൾ കൃഷിയോഗ്യമാക്കി നെൽകൃഷി പുനരാരംഭിക്കുന്നതിനായി ഗ്രാമപഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും...